കേരളസാമൂഹ്യ വ്യവസ്ഥിതിയിൽ ഒരു വലിയ വടം വലി നടക്കുന്നതായി ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതിൽ അസത്യമൊന്നുമില്ല എന്നതാണ് വാസ്തവം. എന്നാൽ ഈ വടം വലി ആരുതമ്മിലാണ് നടക്കുന്നതെന്ന് അതനുഭവപ്പെടുന്നവർക്കും ഒരു പിടിയുമില്ല. ഇതാണ് പരിശോധിക്കപ്പെടേണ്ടത്. എന്താണ് വ്യവസ്ഥിതിയിൽ നടക്കുന്നത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.
ആദ്യമായി പരിശോധിക്കേണ്ടത് വ്യവസ്ഥിതിയിൽ എന്ത് മാറ്റങ്ങളാണ് നടക്കുന്നത് അഥവാ നടന്നത് എന്നതാണ്. രണ്ടു പതിറ്റാണ്ടുകൾക്കു മുമ്പുള്ള സമൂഹവും ഇന്നത്തെ സമൂഹവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് പരിശോധിച്ചാൽ കാര്യം വ്യക്തമാകും, കാര്യങ്ങൾ വളരെ വ്യത്യാസമുണ്ട്. എന്താണത്? സാമൂഹ്യ പരിവർത്തനങ്ങളെന്തെങ്കിലും നടന്നുട്ടുണ്ടോ? ഇല്ല. രാഷ്ട്രീയമാറ്റങ്ങൾ പറയത്തക്കതെന്തെങ്കിലും? ഇല്ല. സാമ്പത്തിക മാറ്റങ്ങളെന്തെങ്കിലും? അതെ, സാമ്പത്തിക വ്യവസ്ഥതിയിൽ കാര്യമായ മാറ്റങ്ങൾ നടന്നിട്ടുണ്ട്. സ്വകാര്യമൂലധനം എല്ലാതുറകളിലും പിടിമുറുക്കി. വൻ സാമ്പത്തിക മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്, അതെ വികസനം, മൂലധനത്തിന്റെ ആധിപത്യം. മൂലധനത്തിന്റെ ആധിപത്യം എന്നുപറഞ്ഞാൽ തെറ്റിദ്ധരിക്കരുത്, മൂലധനത്തിന്റെ മുന്നേറ്റം നമ്മുടെ സമൂഹത്തിൽ മാത്രമല്ല മറ്റു പല രാഷ്ട്രങ്ങളിലും കാണാം. ഇവിടെ, നമ്മുടെ സമൂഹത്തിൽ, മൂലധനത്തിന്റെ ചെറ്റത്തരമാണ്, അതിന്റെ ക്രൂരതയാണ് നടമാടുന്നത്. അതാണ് പ്രത്യേകത.
മൂലധനം അതിന്റെ താണ്ഡവം തുടങ്ങിയത് വ്യവസ്ഥിതിയുടെ നാലാംകാലായ മാദ്ധ്യമങ്ങളെ വിലക്കെടുത്തുകൊണ്ടായിരുന്നു. പരസ്യം എന്ന പഴുതുപയോഗിച്ച് മാദ്ധ്യമങ്ങൾക്ക് പണം വാരിയെറിഞ്ഞാണ് മൂലധനം അവയുടെ വായടച്ച് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന്റെ ആദ്യപടി എടുത്തത്. ജനങ്ങൾക്കീ തന്ത്രം മനസ്സിലായപ്പോൾ കടുത്ത എതിർപ്പുപ്രകടിപ്പിക്കാൻ തുടങ്ങുകയും മാദ്ധ്യമങ്ങൾക്ക് ജനങ്ങളോട് അല്പമെങ്കിലും നീതി പുലർത്തേണ്ടതായും വന്നു. പിന്നീട് അതിന് മറ്റു മൂന്നു കാലുകളേയും സ്വാധീനിക്കേണ്ടിവന്നു. അവ നിയമ നിർമ്മാണ സഭ, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയാണ്. നിയമ നിർമ്മാണ സഭയെ സ്വാധീനിക്കാൻ ഏറ്റവും നല്ല മാർഗ്ഗം രാഷ്ട്രീയ പാർട്ടികളെ സ്വാധീനിക്കുകയെന്നതാണ്. അതാകട്ടെ തരതമ്യേന എളുപ്പവും. എക്സിക്യൂട്ടീവിന്റെ കാര്യവും തഥൈവ. എന്നാൽ ഈ രംഗത്തെല്ലാം സത്യസന്ധരുണ്ടായിരുന്നു, സാമൂഹ്യനന്മക്കുവേണ്ടി പടപൊരുതുന്ന രാഷ്ട്രീയ-ബ്യൂറോക്രാറ്റ് പാടയാളികൾ. ബ്യൂറോക്രാറ്റുകളായ അനുപമ ഐ.എ.എസ്, ഷൈനമോൾ ഐ.എ.എസ്, ഋഷിരാജ് സിംഗ് ഐ.പി.എസ്; രാഷ്ട്രീയ പ്രവർത്തകരായ വി.എസ്.അച്ചുതാനന്ദൻ, വി.എം.സുധീരൻ എന്നിവരൊക്കെ അതിനുദാഹരണങ്ങളായവരിൽ ചിലരാണ്. ജുഡീഷ്യറിയിലും കള്ളനാണയങ്ങളുണ്ടായി. മൂലധനത്തിന്റെ സ്വാധീനവലയത്തിൽ നിന്നും മാറിനില്കാൻ പരിപൂർണ്ണമായി അതിനു കഴിഞ്ഞില്ല.
മാദ്ധ്യമങ്ങൾക്കു ശേഷം രാഷ്ട്രീയ പാർട്ടികളെയാണ് മൂലധനം ഉന്നമിട്ടത്. മൂലധനത്തിൽ രാഷ്ട്രീയത്തിന് പങ്കാളിത്തം നല്കിക്കൊണ്ടാണ് മൂലധനം രാഷ്ട്രീയത്തെ നിർവ്വീര്യമാക്കി അതിന്റെ ജൈത്രയാത്ര ആരംഭിച്ചത്. മൂലധനം പ്രവർത്തിക്കുന്ന പ്രധാന മേഖലകളിലൊന്നായി വിദ്യാഭ്യാസം കേരളത്തിൽ മാറി. അവിടെ പാർട്ടികൾക്ക് “ക്വാട്ട”നല്കിയാണ് മൂലധനം അതിന്റെ സകല ചെറ്റത്തരത്തിനും, ക്രിമിനൽ പ്രവർത്തനങ്ങൾക്കും കളമൊരുക്കിയത്. പാർട്ടികൾക്ക് സംഭാവനയും അവർ പറയുന്നവർക്ക് സീറ്റു നൽകുമ്പോഴും രാഷ്ട്രീയം മൂലധനത്തിന്റെ നുകത്തിൻ കീഴിൽ ഓച്ചാനിച്ചു നിന്നു. മൂലധനത്തിന്റെ നിയമലംഘനങ്ങൾക്കോ മനുഷ്യാവകാശലംഘനങ്ങൾക്കോ പൗരാവകാശലംഘനങ്ങൾക്കോ മറ്റുപീഡനങ്ങൾക്കോ എതിരെ ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല. കേരളത്തിൽ എക്കാലത്തും ശക്തി കാണിച്ചിട്ടൂള്ള വിഭാഗമാണ് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ.എന്നാൽ മൂലധന -രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ടിൽ വിദ്യാർത്ഥികൾക്കു സംഘടിക്കുവാൻ പോലും കഴിഞ്ഞില്ല എന്നുമാത്രമല്ല നിലവിലുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ പോലും മൂലധനത്തെ ഓച്ചാനിച്ചു നിൽക്കുന്ന അവസ്ഥ സംജാതമായി. ചില വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ മൂലധനത്തിനു കരിങ്കാലിപ്പണിയെടുക്കുക പോലുമുണ്ടായി. തിരുവനന്തപുരം ലോ അക്കാദമിയിൽ മാസങ്ങൾക്കു മുമ്പു നടന്ന സമരത്തിൽ കേരളം കണ്ടതതായിരുന്നു. രാഷ്ട്രീയം തന്നെ മൂലധനം ആർജ്ജിക്കുന്ന നിലവരെയെത്തി. പല രാഷ്ട്രീയ പ്രവർത്തകരും വാണിജ്യ-വ്യവസായ സംരഭകരോ അല്ലെങ്കിൽ വാണിജ്യ-വ്യവസായ സംരംഭകർ രാഷ്ട്രീയ പ്രവർത്തകരോ ആയിമാറി. രാഷ്ട്രീയം വാണിജ്യ-വ്യവസായപട്ടികയിൽ വരുന്ന ഒരിനമോ വാണ്യജ്യ-വ്യവസായാദി പ്രവർത്തനങ്ങൾ രാഷ്ട്രീയ പ്രവർത്തനമോ ആയി മാറി. അല്ലെങ്കിൽ രാഷ്ട്രീയം മൂലധനസംരക്ഷണത്തിനും അതിന്റെ വികാസത്തിനുമുള്ള ഒരു ഉപാധിമാത്രമായി മാറി. ഇതിനു ഉദാഹരണമാണ് മൂന്നാർ കയ്യേറ്റങ്ങളും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ നിലപാടും. പാരിസ്ഥിതിക പ്രശ്നങ്ങളോ നിലവിലുള്ള നിയമങ്ങളോ അല്ല മറിച്ച് മൂലധനമാർജ്ജിക്കലും അവയുടെ സംരക്ഷണവുമാണ് പ്രധാനമെന്നാണ് ചില രാഷ്ട്രീയ പാർട്ടികളും മറ്റുചില പാർട്ടികളുടെ പ്രാദേശിക ഘടകങ്ങളും പറയാതെ പറയുന്നത്. രാഷ്ട്രീയം സാമൂഹ്യക്ഷേമത്തിന് എന്നതിൽ നിന്നു മാറി മൂലധന ക്ഷേമത്തിനും അതിന്റെ കാട്ടാള നീതിയുടെ സംരക്ഷ്ണത്തിനുമെന്നായി. മൂലധനത്തിനുവേണ്ടി സമൂഹത്തെ എങ്ങിനേയും വിനിയോഗിക്കുക, എന്തും ചെയ്യുക. സാമൂഹ്യക്ഷേമത്തിനു വേണ്ടിയുള്ള മൂലധന ഉപയോഗം എന്നതിൽ നിന്നുമാറി, മൂലധനസഞ്ജയത്തിനും വർദ്ധനവിനുവേണ്ടി സാമൂഹത്തെ ചൂഷണം ചെയ്യുക എന്നതായി ലക്ഷ്യം. സമൂഹം നിലനിൽക്കുന്നത് മൂലധനത്തിനുവേണ്ടി എന്ന അപ്രഖ്യാപിത തത്വം രാഷ്ട്രീയം അംഗീകരിച്ചു .മഹാഭൂരിപക്ഷം വരുന്ന സാധാരണ സമൂഹം ഒറ്റപ്പെടാൻ തുടങ്ങി.
അങ്ങിനെ സമൂഹ്യവ്യവസ്ഥിതിയുടെ ഒന്നാം കാലായ നിയനിർമ്മാണ സഭയെ സ്വാധീനിക്കാനുള്ള ശ്രമത്തിൽ മൂലധനം രാഷ്ട്രീയവുമായി വിജയകരമായി ഇണചേർന്നു. അതോടൊപ്പം തന്നെ എക്സിക്യൂട്ടിവിനെയും മൂലധനം വരുതിയിൽ നിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. രാഷ്ട്രീയ സമ്മർദ്ദത്താലും മൂലധനത്തിന്റെ പണക്കൊഴുപ്പുകൊണ്ടും ആ ശ്രമവും വിജയത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ നേരത്തെ സൂചിപ്പിച്ചിതു പോലെ ബ്യൂറോക്രസിയിലെ സത്യസന്ധരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗസ്ഥരും രാഷ്ട്രീയത്തിലെ സാമൂഹ്യപ്രതിബദ്ധരും ചേർന്ന് ഇതിനെതിരെ വൻ പ്രതിരോധം സൃഷ്ടിച്ചുകൊണ്ടിരുന്നു. മൂലധനത്തിന്റെ മേൽപ്പറഞ്ഞ ശ്രമഫലമയാണ് സർവ്വീസിൽ ഒരു ഐ.എ.എസ് ലോബി രൂപം പ്രാപിച്ചത്. ഇവരുടെ ആവശ്യം ഐ.എ.എസ് കാർക്കെതിരെ അന്വേഷണം പാടില്ല എന്നതായിരുന്നു. ഐ.പി.എസുകാർക്കതിനധികാരമില്ലാ എന്നൊക്കെയാണ് വാദം. അതായത് ബ്യൂറോക്രാറ്റുകൾക്ക് യഥേഷ്ടം മൂലധനത്തിന്റെ ഔദാര്യം ആസ്വദിക്കാനും അതിനു മൂലധനത്തിനു പ്രത്യുപകാരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം വേണമെന്നായിരുന്നു ഈ നിലപാടിന്റെ പൊരുൾ. ഇങ്ങിനെ സംഭവിച്ചത് യാദൃച്ഛികമല്ല. എക്സിക്യൂട്ടീവിനെ വരുതിയിൽ നിർത്താൻ മൂലധനം നടത്തുന്ന പ്രയത്നത്തിന്റെ പരിണതഫലമാണ്. പല ഐ.എ.എസ് ഉദ്യോഗസ്ഥർക്കുമെതിരെയുള്ള പരാതികളും ആക്ഷേപങ്ങളും അന്വേഷിക്കാൻ പറ്റില്ല എന്നവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. മാത്രമല്ല മൂലധനത്തിന്റെ ക്രിമിനൽ പ്രവർത്തനങ്ങളിൽ നടപടി കൈക്കൊള്ളുന്നതിൽ എക്സിക്യൂട്ടീവ് നിരന്തരവും മന:പ്പൂർവ്വവുമയ വീഴ്ചകൾ വരുത്തിക്കൊണ്ടിരിക്കുന്നതായി കാണാം. മുഖ്യ മന്ത്രി തന്നെ വീഴ്ചകൾ അപ്പപ്പോൾ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് മൂലധനത്തിന് എക്സിക്യൂട്ടീവിന്റെമേലിലുള്ള വഴിവിട്ട നിയന്ത്രണമാണ് ചൂണ്ടിക്കാണിക്കുന്നത്.
ജുഡീഷ്യറി പലപ്പോഴും മൂലധനത്തിന്റെ ചെറ്റത്തരങ്ങളെ ന്യായീകരിക്കുന്ന നിലപാടുകൾ സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതായത് മൂലധനത്തിന്റെ സ്വാധീനം ജുഡീഷ്യറിയിലും കണ്ടു തുടങ്ങി. മൂലധനം പ്രതിസ്ഥാനത്തു നിൽകുന്ന കേസുകളിൽ ജുഡീഷ്യറി പക്ഷപാതപരമായി മൂലധനത്തിനനൂകൂലമായ ഉത്തരവുകൾ പുറപ്പെടുവിക്കുക മാത്രമല്ല, എക്സിക്യൂട്ടീവിൽ അതിന്റെ വഴിവിട്ട പ്രവർത്തനത്തെ സുഗമാക്കുന്ന തരത്തിലുള്ള പരമാർശങ്ങൾ പോലും ഇടയ്ക്കിടെ നടത്തിക്കൊണ്ടിരിക്കുന്നു. എക്സിക്യൂട്ടിവിൽ നടക്കുന്ന അഴിമതികളുടെ വിശദാംശങ്ങൾ വിവരവകാശനിയമങ്ങളുപയോഗിച്ച് ശേഖരിച്ച് വിജിലൻസിനു പരാതി നൽകുന്ന ഒരു സംഘം വിവരാവകാശ പ്രവർത്തകരുണ്ട്. ഇത്തരം പ്രവർത്തകരുടെ പ്രവർത്തന ഫലമായി ഹൈക്കോടതിക്കു മുമ്പാകെ ചില വിജിലൻസ് കേസുകൾ വന്നപ്പോൾ കോടതി പറഞ്ഞത്, വിജിലൻസിന് ഉന്നത ഉദ്യോഗസ്ഥർക്കെതിരായി സ്ഥിരം പരാതി നൽകുന്ന ഒരു ലോബി പ്രവർത്തിക്കുന്നതായി അറിയാം എന്നാണ്. ഇതാരെ ഉദ്ദേശിച്ചാണ് കോടതി പരമാർശിച്ചതെന്ന് വ്യക്തമാണല്ലോ. കോടതിക്കറിയാമെങ്കിൽ നടപടി എന്തുകൊണ്ടെടുക്കാൻ കഴിയുന്നില്ല? വ്യക്തമായ രേഖകളില്ലാതെ വിജിലൻസിനു മുൻപാകെ എങ്ങിനെ പരാതി നൽകും? അത്തരം ഏതെങ്കിലും രേഖകളുടെ അഭാവം കോടതി കണ്ടോ.രേഖകളുടെ അഭാവമുണ്ടായിരുന്നെങ്കിൽ കേസുകൾ നിലനിൽക്കുമായിരുന്നില്ലല്ലോ. ഇതെന്താണ് സൂചിപ്പിക്കുന്നത്? എക്സിക്യൂട്ടീവിൽ മൂലധനത്തിന്റെ വഴിവിട്ട സ്വാധീനത്തിനെതിരായ നീക്കങ്ങളിൽ ജുഡീഷ്യറിക്ക് ആകുലതയുണ്ടെന്നല്ലെ? സാധാരണഗതിയിൽ ഹൈക്കോടതിയിലൊക്കെ കേസുകൾ വരുമ്പോൾ അതിലുൾപ്പെട്ടിട്ടുള്ള വാദിക്കോ പ്രതിക്കോ കേസുപരിഗണിക്കുന്ന ജസ്റ്റിസുമായി ഏതെങ്കിലും തരത്തിലുള്ള അടുപ്പമോ ബന്ധമോ ഉണ്ടെങ്കിൽ ആ ജസ്റ്റിസ് ആ കേസ് കൈകാര്യം ചെയ്യുന്നതിൽ നിന്നും പിന്മാറുകയാണ് പതിവ്. എന്നാൽ കൃഷ്ണദാസിന്റെ ജമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ഈ നീതിന്യായ മര്യാദ പാലിച്ചില്ല എന്നു മാത്രമല്ല കൃഷ്ണദാസിനു വേണ്ടി വക്കാലത്ത് ഏറ്റെടുത്തതുപോലെയാണ് ഇടപെട്ടത്. കൃഷ്ണദാസ് മുൻകൂർ ജാമ്യം നേടിയത് കോടതീയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടും ഉത്തരവു റദ്ദാക്കാൻ ജസ്റ്റിസ് തയ്യാറായില്ല എന്നു മാത്രമല്ല മറ്റൊരു കേസിൽ കൃഷ്ണദാസിനെ അറസ്റ്റു ചെയ്തപ്പോൾ പോലീസിനെ ശാസിക്കുകയുമാണുണ്ടായത്. തീർന്നില്ല, കൃഷ്ണദാസും മറ്റു പ്രതികളും കോടതിയിൽ ജിഷ്ണുവിനെതിരെ ഉയർത്തുന്ന ആരോപണം ജിഷ്ണു കോപ്പിയടിച്ചു എന്നാണ്. അതു തെളിയിക്കേണ്ട ബാദ്ധ്യത അതാരോപിക്കുന്ന പ്രതികൾക്കാണ്. എന്നാൽ ഈ ജസ്റ്റിസ് സർക്കാരിനുവേണ്ടി ഹാജരായ വക്കീലിനോട് ചോദിച്ചത് ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിനെന്താ തെളിവെന്നാ. അതായത് ജസ്റ്റിസിനു കൃഷണദാസിന്റെ കാര്യത്തിൽ സ്ഥാപിത താല്പര്യമുണ്ടെന്ന് വ്യക്തമാക്കുന്ന നിലപാടല്ലെയിത്? ഇതൊക്കെ ഈയ്യിടെ നടന്ന ചില സംഭവങ്ങൾ മാത്രമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് എം.എ.ബേബി കോടതികൾക്കെതിരെ ആഞ്ഞടിച്ചത്. ഇതെല്ലാം വ്യക്തമാക്കുന്നത് ജുഡീഷ്യറിയും മൂലധനത്തിന്റെ വഴിവിട്ട സ്വാധീനത്തിൻ കീഴിലാണെന്നല്ലാതെ മറ്റെന്താണ്? സാമൂഹ്യ നീതി ഉറപ്പാക്കുക എന്നതിനു പകരം മൂലധനത്തിന്റെ പാദസേവയായി ജുഡീഷ്യറിയുടെ ദൗത്യം . പ്രതികൾക്കു ജാമ്യം നല്കിക്കൊണ്ട് ഹൈകോടതി ഒരു നിരീക്ഷണം നടത്തി, കേരളത്തിൽ പോലീസിനു ആരെ വേണമെങ്കിലും ജയിലിലടയ്ക്കാം എന്ന നിലയാണെന്ന്. പക്ഷെ കോളേജ്ജുകളിൽ വിദ്യാർത്ഥികൾ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുന്നതിനേയും കുറിച്ച് ഒരു നിരീക്ഷണവും കോടതിയിൽ നിന്നും ഉണ്ടാവാതിരിക്കത്തക്കവണ്ണം ജുഡീഷ്യറിയുടെ നീരീക്ഷണപാടവത്തിനു മൂക്കു കയറിട്ടിരിക്കുന്നത് മൂലധനത്തിന്റെ സ്വാധീനമല്ലാതെ മറ്റെന്താണ്?
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് നിലവിലുള്ള വ്യവസ്ഥിതിയിലെ സകല സംവിധാനങ്ങളും സാമാന്യ ജനസമൂഹത്തിന്റെ ക്ഷേമത്തിനുതകുന്നതല്ല മറിച്ച് മൂലധനത്തിനു വാലാട്ടനുള്ളതാണെന്നും വേണ്ടിവന്നാൽ ആ ദൗത്യ പ്രാപ്തിക്കുവേണ്ടി ജനസാമാന്യത്തെ കുതിര കയറാനുള്ളതുമാണെന്നല്ലെ? ഇതിനടിവരയിടുന്നതാണ് വയനാട്ടിലെ പീഡനക്കേസിൽ ജുഡീഷ്യറികൈക്കൊണ്ട നിലപാട്. കേരളത്തിലെ വിദ്യാഭ്യാസമടക്കമുള്ള വൻ വാണിജ്യ-വ്യവസായ മൂലധനത്തിന്റെ ഉടമകളാണ് ളോഹയിട്ട മുതലാളിമാർ അഥവാ ക്രൈസ്തവ പാതിരിമാർ. കേരളത്തിൽ സമാന്തര സമ്പദ് വ്യവസ്ഥയുള്ള, വാണിജ്യ-വ്യവസായ സാമ്രാജ്യമുള്ള കോർപ്പറേറ്റുകളാണിവർ. ആത്മീയതയുടെ മറവിൽ ജനങ്ങളെ പിഴിഞ്ഞ് ആഡംബരജീവിതം നയിക്കുന്ന ഇവർ ലൈംഗീകകേളികളടക്കമുള്ള സകല ഭൗതീക ഉപഭോഗത്തിന്റേയും അടിമകളാണ്. ഉപഭോഗാസക്തിയുടെ ഫലമായി ഒരു പാതിരി ഉപയോഗിച്ചുകൊണ്ടിരുന്ന പെൺകുട്ടി ഗർഭിണിയായി. ളോഹയിട്ട മുതാളിമാർ അവരുടെ താല്പര്യ സംരക്ഷണത്തിനായി സകലതുറകളിലുമുണ്ട്. അർദ്ധ ജൂഡിഷ്യൽ സ്ഥാപനമായ ചൈൽഡ് വെൽഫെയർ കമ്മറ്റിയിലെ അംഗങ്ങളും ചെയർമാനും ഇതിലുൾപ്പെട്ട ചെന്നായ്ക്കളായിരുന്നു. ആയതിനാൽ ഈ പീഡനക്കേസിൽ നടപടിയെടുക്കേണ്ടതിനു പകരം അവർ പ്രതിയായ പാതിരിയെ സംരക്ഷിക്കുന്ന നടപടിയെടുത്തു, കേസു പൂഴ്ത്തിവെക്കുകയും മായ്ചുകളയാനും ശ്രമിച്ചു. കേസു പുറത്തായപ്പോൾ നേരിട്ടു പ്രതിയായ പാതിരി പിടിയിലായി. സംരക്ഷണം നല്കിയവർ ചൈൽഡ് വെൽഫെയർ കമ്മറ്റി അംഗങ്ങളായതിനാൽ നടപടിക്കു നിയമപരമായി ബുദ്ധിമുട്ടുണ്ടായി. കമ്മറ്റിയിൽ നിന്നും അവരെ പുറത്താക്കിയപ്പോൾ കേസിൽപ്പെട്ടവരെ തള്ളിപ്പറഞ്ഞ സഭതന്നെ അവർക്കു സംരക്ഷണവും നല്കി. മുൻകൂർ ജാമ്യത്തിനായിശ്രമം. ഇവരുടെ ജാമ്യപേക്ഷ പരിഗണിച്ച കോടതിയുടെ നിർദ്ദേശങ്ങളാണ് ശ്രദ്ധേയവും പ്രസക്തവും. കോടതി നിർദ്ദേശിച്ചത് അന്വേഷണ ഉദ്യോഗസ്തരുടെ മുമ്പാകെ കീഴടങ്ങാനാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി കൊടുത്ത നിർദ്ദേശം, പ്രതികളുടെ പ്രായവും സമൂഹത്തിലെ നിലയും പരിഗണിച്ച് ജാമ്യം നല്കണമെന്നാണ്. അതായത് സാധാരണക്കാരായിരുന്നെങ്കിൽ ജാമ്യം നല്കണ്ടായിരുന്നു നിലയുള്ളവരാവരായതിനാൽ ജാമ്യം നല്കണമെന്നുമാണ് കോടതി പറഞ്ഞത്. ഈ നിർദ്ദേശം യഥാർത്ഥത്തിൽ ഭരണഘടനാവിരുദ്ധമാണ്. ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്നത് ഒരേ അവകാശങ്ങളും സ്വാതന്ത്ര്യവുമാണ്. അതിനു വിരുദ്ധമായി രണ്ടു തരം പൗരന്മാരും രണ്ടുതരം നീതിയും നിലവിൽകൊണ്ടുവരുകയാണ് കോടതി ഈ നിർദ്ദേശത്തിലൂടെ ചെയ്തത്. ഈ സംഭവം , മൂലധനം കയ്യാളുന്ന മേലാളരുടെ വാലാട്ടികളായി സാമൂഹ്യവ്യവസ്ഥിതിയുടെ സംവിധാനങ്ങൾ മാറുന്നു എന്നല്ലേ? അതിനു തെളിവല്ലേ?
ഈ പ്രവണതകൾ ജനസാമാന്യം മനസ്സിലാക്കുന്നുണ്ട്. ആയതുകൊണ്ടുതന്നെ ജനങ്ങൾ പൊതുവായി വ്യവസ്ഥതിക്കെതിരായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ചിലപ്രശ്നങ്ങളിൽ അതുകൊണ്ടാണ് കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ സംഘടിക്കുന്നതും പ്രതികരിക്കുന്നതും സാമൂഹ്യപ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രവർത്തകരും സംഘടനകളും അവക്ക് നിർലോഭമായ പിന്തുണ നൽകുന്നതും. തിരുവനന്തപുരം ലോ ആക്കാഡമി സമരം , ജിഷ്ണുവധക്കേസിലെ മഹിജയുടെ സമരം എന്നിവ അതിനുത്തമോദാഹരണങ്ങളാണ്. മഹിജയുടെ സമരവുമായി ഉയർന്നു വന്ന രാഷ്ട്രീയ ചോദ്യത്തിന് ഉമ്മൻ ചാണ്ടി നല്കിയ ഉത്തരം ഇത്തരത്തിൽ പ്രസക്തിയാർജ്ജിക്കുന്നു. “മകൻ മരിച്ച അമ്മക്ക് ദുഃഖമല്ലെ ഉണ്ടാവുക, എങ്ങനെ രാഷ്ട്രീയമുണ്ടാകും” എന്നാണാദ്ദേഹം ചോദിച്ചത്. ഉമ്മൻ ചാണ്ടി സൂക്ഷ്മമായ സാമൂഹ്യ നീരിക്ഷണത്തിനു ശേഷമാണ് ഈ പ്രസ്താവന നടത്തിയെതെന്നു വേണം കരുതാൻ. അമ്മ മഹിജയുടെ അവസ്ഥ സമൂഹത്തിന്റെ പൊതു അവസ്ഥയാണ്. അതുൾക്കൊണ്ടാണ് ഉമ്മൻ ചാണ്ടി സംസാരിച്ചത്. പൊതു സമൂഹത്തിന് രാഷ്ട്രീയത്തിന്റേയൊ (സർക്കാരിന്റേയോ), പോലീസടങ്ങുന്ന എക്സിക്യൂട്ടിവിന്റെയോ, ജുഡീഷ്യറിയുടേയോ സംരക്ഷണം ലഭ്യമല്ല. മഹിജയുടെ അവസ്ഥ. മൂലധനം നിഷ്ഠൂരമായി കുതിരകയറുമ്പോൾ ജുഡിഷ്യറിയും എക്സിക്യൂട്ടീവും രാഷ്ട്രീയവും മൂലധനത്തിനു ഓശാന പാടുന്ന അവ്സ്ഥ. അതായത്, രാഷ്ട്രീയമോ മറ്റോ നോക്കാതെ വ്യവസ്ഥിതിക്കെതിരെ ജനം ആഞ്ഞടിക്കേണ്ട അവസ്ഥ . അതാകട്ടെ നാൾക്കു നാൾ ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്നു. ഒരു പക്ഷെ ഇത് അനതിവിദൂരഭാവിയിൽ ഒരു ജനകീയ കലാപമായി മാറാം. അത്തരത്തിൽ മൂലധന്വും പൊതു സമൂഹവും തമ്മിൽ ഒരു ശക്തമായ വടം വലി അല്ലെങ്കിൽ സംഘർഷം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അങ്ങിനെ സംഭവിച്ചാൽ അതിന്റെ ഏറ്റവു വലിയ ഉത്തരവാദിത്വം ജുഡീഷ്യറിയിലെ കള്ളനാണയങ്ങൾക്കായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ