Politics, Policy, Political News Top Stories

2017 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ഗോവിന്ദച്ചാമിയും പിണാറായിയും.


ഗോവിന്ദച്ചാമിയും പിണറായിയും തമ്മിലെന്ത് എന്ന് ചോദിച്ചേക്കാം. വളരെയേറെയുണ്ട്.


ഗോവിന്ദച്ചാമി കേരളം കണ്ട നികൃഷ്ടനായ കൊടും കൃമിനലാണ്. ഒരു പെൺകുട്ടിയെ അതി നീചമായി ബലാൽസംഘം ചെയ്ത് നിഷ്ഠൂരമായി കൊലപ്പെടുത്തി. ആ കേസിൽ വിചാരണക്കോടതി പ്രതിക്ക് വധശിക്ഷവിധിക്കുകയും ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. എന്നാൽ സുപ്രീം കോടതിയിൽ നല്കിയ അപ്പീലിൽ ഗോവിന്ദച്ചാമി അതിക്രൂരമായി പെൺകുട്ടിയെ ബലാൽ സംഗചെയ്തുവെന്നും ആക്രമിച്ചുവെന്നുമെല്ലാം സമ്മതിച്ചു പക്ഷെ കൊന്നു വെന്നതിന് തെളിവില്ലാ എന്നാണ് കണ്ടെത്തിയത് ആയതിനാൽ വധശിക്ഷയിൽ ഇളവുനല്കി. (വധശിക്ഷയെ ന്യായീകരിക്കുന്നില്ല.)


അപ്പോൾ ഗോവിന്ദച്ചാമി ക്രൂരമായി ആക്രമിക്കുകയും ബലാൽസംഘം ചെയ്യുകയും മറ്റൊരാൾ കെലചെയ്യുകയും ചെയ്തു എന്നതാണ് വസ്തുത എന്നാണോ, അല്ല. ബലാൽസംഘത്തിനും ആക്രമണത്തിനും ശേഷം കെലചെയ്യാൻ ആരെങ്കിലും വന്നുവോ? ഉള്ളതായി കണ്ടെത്തിയിട്ടില്ല എന്നുമാത്രമല്ല പ്രതി അങ്ങിനെ സൂചനയും നല്കിയില്ല.  നിയമത്തിൻ്റെ ഗതി അങ്ങിനെയാണ്. നിയമത്തിനൊരിക്കലും ധർമ്മ സംസ്ഥാപനത്തിനു കഴിയുകയില്ല. ധർമ്മം മരിക്കുന്നിടത്താണ് നിയമം ജനിക്കുന്നതും നിലനില്ക്കുന്നതും ജീവിക്കുന്നതും. നിയമം നീതികരണം നല്കുന്നതിനെല്ലാം ധാർമ്മിക നീതീകരണം സാദ്ധ്യമല്ല. ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ കമ്മ്യൂണിസ്റ്റുകളും മാർക്സിസ്റ്റുകളും നിയമ വ്യവസ്തയിലല്ല മറിച്ച് ധർമ്മവ്യവസ്ഥയിൽ ആശ്രയിക്കുന്നവരാണ്. കമ്മ്യൂണിസത്തിൽ ഭരണകൂടവും നിയമവുമൊന്നുമില്ല.

ലാവ്ലിൻ കേസിലെ അഴിമതിയുടെ കാര്യവും അതിലെ വിധികളും മേൽ പ്രസ്താവിച്ച കേസുപോലെത്തന്നെ. ലാവ്ലിൻ ഇടപാടുകളിലെ രേഖകൾ പരിശോധിച്ചാൽ വളരെ വ്യക്തമായി അറിയാവുന്ന ഒരു കാര്യമുണ്ട്. സകല വിദഗ്ദ സാങ്കേതിക ഉപദേശങ്ങളും മറികടന്ന് അന്നത്തെ വൈദ്യുത മന്ത്രി പിണറായിയുടെ വ്യക്തിപരമായ താല്പര്യത്തിൻ്റടിസ്ഥാനത്തിലാണ് ലാവ്ലിന് ആഗോള ലേലമൊന്നും ഇല്ലാതെ കരാർ നല്കിയത്. ആ കരാറനുസരിച്ച് നടന്ന പണികളിൽ 374കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് സി.എ.ജി കണക്കുനിരത്തിപ്പറയുകയും ചെയ്തിട്ടുണ്ട്.കണക്കു നോക്കി സത്യാവസ്ഥ പ്രസ്താവിക്കുന്ന ആധികാരിക സ്ഥാപനം സി.എ.ജി യാണ്, കോടതിയല്ല. ഇപ്പോൾ കോടതി (ഈ വിധി പറഞ്ഞ ന്യായാധിപൻ വിധിപറഞ്ഞു ചരിത്രം സൃഷ്ടിച്ചയാളാണെന്ന് മലയാളികൾക്കെല്ലാം അറിയാം) പറയുന്നു അതിനു വഴിവിട്ടു താല്പര്യം കാണിച്ച വ്യക്തിക്ക് അഴിമതിയിൽ പങ്കില്ലെന്ന്, അഴിമതിയില്ല എന്നു പറഞ്ഞില്ല, പെൺകുട്ടി മരിച്ചില്ല എന്നു സൌമ്യാകേസിൽ കോടതി പറയാത്തതുപോലെ. വകുപ്പിലെ ഏതോ ഒന്നു രണ്ടു ഗുമസ്ഥന്മാരുടെ പേരിലോ മറ്റോ കേസാകാമെന്ന്. ഒരു രാജ്യാന്തര ഇടപാടിൽ വകുപ്പിലെ പ്രധാനികൾക്കൊന്നും റോളില്ല, അവരൊന്നും അറിയാതെ രണ്ടു മൂന്നു കീഴുദ്യോഗസ്ഥർ വിജാരിച്ചാൽ മതി.. 

അതായത് സൌമ്യാകേസിൽ ഗോവിന്ദച്ചാമിക്ക് ലഭിച്ച ഇളവിൽ എത്രമാത്രം ഗോവിന്ദച്ചാമിയുടെ നിരപരാധിത്വം നിവലിക്കുന്നുവോ അത്രമാത്രം തന്നെയാണ് ലാവ്ലിൻ കേസിലെ അഴിമതിയിലെ പിണറായിയുടെ നിരപരാധിത്വവും. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയത്തിലെ ഗോവിന്ദച്ചാമിയാണ് പിണറായി. എന്നാൽ ഗോവിന്ദച്ചാമി അകത്തായതിനാൽ ജനം ഭയപ്പെടേണ്ടതില്ല. രാഷ്ട്രീയ ഗോവിന്ദച്ചാമി പുറത്താണെന്നു മാത്രമല്ല അധികാരത്തിലാണെന്ന ഭയാനകത ജനതയെ തുറിച്ചുനോക്കുന്നു. പൊതുജനം മറ്റെന്നത്തേക്കാളും ജാഗ്രത പാലിക്കുകയും പോരാട്ടസജ്ജരായി നിലകൊള്ളേണ്ടതുമുണ്ട്. കാരണം പഴയ പിണറായിയിൽ ഒരു മാറ്റവുമില്ല എന്നതാണ് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാർ കയ്യേറ്റത്തിൽ നഗ്നമായി നിയമലംഘനത്തിനെ പിൻ താങ്ങുകയും ന്യായീകരണവുമായി പൊതു വേദികളിൽ ഞഞ്ഞാമിഞ്ഞ പ്രസ്താവനകൾ നടത്തുകയും ചെയ്തത് പിണറായിയാണ്. തോമസ് ചാണ്ടി നീതിമാനാണെന്നു വാദിക്കുന്നതും പിണറായിയാണ്, യാതൊരന്വേഷണവും നടത്താതെ. എന്നാൽ രേഖകൾ മുഴുവൻ പറയുന്നത് തോമസ് ചാണ്ടി കള്ളനാണെന്ന്. പി.വി.അൻവർ ശുദ്ധനാണെന്നാണിപ്പോളും പിണറായി പറയുന്നത്. എന്നാൽ മലപ്പുറം കളക്ടർ, നിയമവിരുദ്ധമായി അൻവർ നിർമ്മിച്ച തടയിണപൊളിക്കാൻ നടപടിയെടുക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസിലും ഒരു മന്ത്രി എന്ന നിലക്ക് ഔദ്യോഗിക രേഖകൾ പരിശോധിച്ച് ആധികാരികമായി വസ്തുതകൾ പ്രസ്താവിക്കുന്നതിനു പകരം ചാടിക്കയറി അന്വേഷണോദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തി ഗൂഡാലോചനയൊന്നുമില്ലെന്നു പ്രസ്താവിച്ചു. സാമ്പത്തികവും അല്ലാത്തതുമായ കുറ്റകൃത്യങ്ങളോട് മമത പുലർത്തുന്നതും പിൻതുണ നല്കുന്നതുമായ മാനസിക വൈകല്യത്തിൽ നിന്നോ അതല്ലെങ്കിൽ അത്തരം വ്യവാഹരങ്ങൾ നേടിത്തരുന്ന ആനുകൂല്യങ്ങളിൽ നിന്നോ പിണറായി മുക്തനല്ല.  അതായത് പിണറായി നഗ്നമായി കള്ളത്തരത്തിനു കൂട്ടുനിൽക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നത് തുടർന്നുകൊണ്ടിരിക്കും. അദ്ദേഹത്തിൻ്റെ പഴയ സ്വഭാവത്തിനു മാറ്റമില്ല എന്നാണ് സൂചിപ്പിക്കുന്നത്. മാറ്റമാണല്ലോ കമ്മ്യൂണിസവും മാർക്സിസവുമെല്ലാം (സമൂഹത്തേയും അതിൻ്റെ നിലനില്പായ പ്രകൃതിയേയും നശിപ്പിക്കുന്ന മാറ്റമല്ല). അതായത് രാഷ്ട്രീയത്തിലെ ഗോവിന്ദച്ചാമി അധികാരത്തിൽ വിഹരിക്കുന്ന അതീവ ഗുരുതര അപകടാവസ്ഥ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ