Politics, Policy, Political News Top Stories

2017 ജൂലൈ 29, ശനിയാഴ്‌ച

താര രാജക്കന്മാരുടെ ഓണം ബഹിഷ്കരണം, "ബാപ്പ കോഴിക്കൂട്ടിലില്ല പോലീസെ" എന്നപോലെ.

താര രാജക്കന്മാർ എന്നറിയപ്പെടുന്ന ഒരുകൂട്ടം, ഓണം പ്രമാണിച്ച് ചാനലുകൾ ബഹിഷ്കരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. സാധാരണ ബഹിഷ്കരണവും പ്രധിഷേധവുമെല്ലാം എന്തിനാണ് നടത്തുന്നത്? അവകാശങ്ങൾ, സ്വാതന്ത്ര്യം, നീതി എന്നിവ നിഷേധിക്കപ്പെടുമ്പോളാണ്. അങ്ങിനെ എങ്കിൽ ഇവന്മാർക്കും ഈ പറയുന്ന ഏതെങ്കിലും നിഷേധിക്കപ്പെട്ടിട്ടുണ്ടാകണമല്ലോ? അത് പ്രത്യക്ഷമായി ദിലീപ് എന്നുവിളിക്കുന്ന ക്രിമിനലിനെതിരെ നടപടി കൈകൊണ്ടതാണ്. പരോക്ഷമായി സ്ത്രീസഹപ്രവർത്തകരെ ഉപഭോഗ വസ്തുക്കളാക്കാനും പീഡിപ്പിക്കാനുമുള്ള അവരുടെ അവകാശത്തെ നിഷേധിക്കുന്നു എന്നതാണ്. അതായത് ബഹിഷ്കരണം സ്ത്രീത്വത്തെ കുതിരകയറാനുള്ള സ്വാതന്ത്ര്യം പുനസ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടിയാണ് എന്നർത്ഥം. എന്നുവച്ചാൽ ഈ താര രാജക്കന്മാർ എന്നറിയപ്പെടുന്ന കൂതറകളെല്ലാം ഇത്തരം ക്രീഡകൾ അവകാശമായി വച്ചു പുലർത്തിയിരുന്നവരാണ് എന്നർത്ഥം. ഇത് ബാപ്പാനെ അന്വേഷിച്ചു വന്ന പോലീസിനോട് കുട്ടി പറഞ്ഞതു പോലെയാണ്, "ബാപ്പ കോഴിക്കൂട്ടിലില്ല പോലീസെ" എന്ന്. ഇവനെയൊക്കെ നേരെ ചൊവ്വെ ചോദ്യം ചെയ്താൽ അനവധി കാര്യങ്ങൾ പുറത്തുവരും.

ഏതായാലും ഓണം എന്നത് ഇവന്മാർ ചാനലിൽ എഴുന്നള്ളുന്നതല്ലല്ലോ. മവേലി കേരളത്തിൽ എഴുന്നള്ളുന്നതാണ്. അല്ലാതെ ഇവന്മാരുടെ അച്ഛന്മാരുടെ എഴുന്നള്ളത്തുമല്ല. ആനിലക്ക് ഈ വ്യഭിചാരികളുടെ അഥവാ പുലയാടികളുടെ മോന്ത കണ്ടില്ല എങ്കിൽ മലയാളിക്ക് ഓണം ഇല്ലാതായിപ്പോകുന്നില്ല. അഥവാ നല്ല നാളായ തിരുവോണത്തിന് ഇത്തരം നാറികളുടെ മോന്ത കാണാതിരിക്കുന്നതാണ് വേണ്ടത്, കണ്ടാൽ അശുദ്ധിയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിനും ലിംഗസമത്വത്തിനും വേണ്ടി  വാദിക്കുന്ന സമൂഹത്തിൽ ഈ സംസ്കാര ശൂന്യരായ നായ്കളെ എങ്ങനെ അംഗങ്ങളായി എണ്ണാൻ കഴിയും? കാശുകൊടുത്തു സിനിമ കാണുന്നവർ ഇവന്മാരുടെ സിനിമകൾ ബഹിഷ്കരിക്കണം. സംസ്കാര ശൂന്യരും സാമൂഹ്യവിരുദ്ധരുമാണിവർ. കുറെ സംസ്കാര ശൂന്യർ വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയുന്നതാകരുത് മലയാളിയുടെ, കേരളത്തിൻ്റെ സാംസ്കാരിക-സാമൂഹിക ബോധം. ഒരു സാംസ്കാരിക-സാമൂഹിക നായകരുമല്ല ചലചിത്രലോകത്തെ നിയന്ത്രിക്കുന്നത്, മറിച്ച് ക്രിമിനലുകളും സാംസ്കാരിക ശൂന്യരുമാണ്. ആയതിനാൽ സാമൂഹ്യ ബോധം ചലചിത്ര രംഗത്തെ സാമൂഹ്യവിരുദ്ധതയേയും വിരുദ്ധരേയും തിരിച്ചറിയുകയും അവക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വേണം.  

സാമൂഹ്യഭൂരിപക്ഷം ഏതുതരം സാമൂഹികവികാസത്തിനുവേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവോ അതിനെതിരെ നിലകൊള്ളുകയും അതിനെ തുരംഗം വെക്കുകയുമാണ് ചലചിത്ര രംഗത്തെ പുരുഷാധിപത്യക്രിമിനലുകൾ. ഇവർക്ക് ഓശാന പാടുകയും കൂട്ടിക്കൊടുക്കുകയും ചെയ്യുന്നവർ രാഷ്ട്രീയ രംഗത്തുമുണ്ട്. അവരേയും തിരിച്ചറിയേണ്ടതുണ്ട്. മാത്രവുമല്ല, സാമൂഹ്യ വിരുദ്ധത നിലനില്ക്കുന്ന ഈ രംഗത്തു നിന്ന്, അവക്ക് രാഷ്ട്രീയ സംരക്ഷണമുറപ്പക്കാൻ, രാഷ്ട്രീയ കുപ്പായം നല്കി ജനപ്രതിനിധികളാക്കി നിയമ നിർമ്മാണ സഭകളിൽ ഇവരെ അവരോധിക്കുന്ന വിരുദ്ധന്മാർ കേരളരാഷ്ട്രീയത്തിൻ്റെ ഉന്നതങ്ങളിലുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇവരെ കേരളസമൂഹം തിരിച്ചറിയണം. രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ പക്വതയുള്ളവരും കാഴ്ചപ്പാടുകളോട് പ്രതിബദ്ധത പുലർത്തുന്നവർും നിയമ നിർമ്മാണ സഭകളിൽ വരാതിരിക്കാൻ കഠിന പ്രയത്നം ചെയ്യുകയും മാദ്ധ്യമങ്ങളിലെല്ലാം അഭിമുഖങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ ഇത്തരം  സാമൂഹിക വിരുദ്ധർക്ക് മുൻഗണന നല്കുകന്ന രാഷ്ട്രീയ നേതാക്കളെ കേരളം തിരിച്ചറിയണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ