Politics, Policy, Political News Top Stories

2019 ജനുവരി 10, വ്യാഴാഴ്‌ച

നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വരവാദം അടിച്ചേൽപ്പിക്കുന്നതെങ്ങനെ?

സമൂഹത്തിൽ അങ്ങേയറ്റം വേരോടിയിട്ടുള്ള ദുരാചാരങ്ങളെ പിഴുതെറിയുമ്പോളൊക്കെ അതിനു നേതൃത്വം നൽകിയ നവോത്ഥാന നായകരേയും പ്രസ്ഥാനങ്ങളേയും ഭൃഷ്ടരാക്കുകയും വിരുദ്ധരായി മുദ്രകുത്തുകയും ചെയ്തിട്ടുണ്ട്.   സഹസ്രാബ്ദങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഒരു സാമൂഹ്യ പ്രതിഭാസമാണിത്. സാമൂഹ്യ പരിവർത്തനത്തിന് അനുപേക്ഷിണീയമായ ഒന്നാണ് ജനത  അനാചാരങ്ങളിൽ നിന്നും വിമുക്തമാകുക എന്നത് ( ആചാരങ്ങൾ  ഏതായാലും അതിന്റെ പ്രത്യേകത അതിന് അടിസ്ഥാനമില്ല എന്നതാണ്) . ഏതൊരു സാമൂഹിക പരിഷ്കർത്താവും പ്രസ്ഥാനവും ഏറ്റെടുത്തിട്ടുള്ള, ഏറ്റെടുത്തിരുന്ന, ദൗത്യമിതാണ്. ഈ പരിഷ്കർത്താക്കളും പ്രസ്ഥാനങ്ങളും സമൂഹത്തിലെ ഭൂരിപക്ഷത്തെ ഒരിക്കലും പ്രതിനിധാനം ചെയ്തിരുന്നില്ല. അവരുടെ ലക്ഷ്യം കക്ഷിരാഷ്ട്രീയമോ അതിലധിഷ്ഠിതമായ അധികാരങ്ങളോ സ്വാധീനങ്ങളോ ആയിരുന്നില്ല എന്നതാണതിനു കാരണം. മറിച്ച് സാമൂഹിക ഉന്നമനം മാത്രമായിരുന്നു. ആ വസ്തുത ഉൾക്കൊണ്ടു കൊണ്ടാണെന്നു തോന്നുന്നു  പിണറായി വിജയൻ പറഞ്ഞത്  "പത്ത് വോട്ട് കിട്ടിയില്ലെങ്കിലും സുപ്രീം കോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കും" എന്ന് . ഇത്തരം നവോത്ഥാന പ്രസ്ഥാനങ്ങൾ മുകളിൽ സൂചിപ്പിച്ചതു പോലെ ചില വ്യക്തികളോ, തുലോം സൂക്ഷ്മ ന്യുനപക്ഷങ്ങളോ ആയിരുന്നു എന്നതു കൊണ്ടു തന്നെ അവർക്ക് വൻ അഗ്നിപരീക്ഷകളെ നേരിടേണ്ടി വന്നിട്ടുണ്ട്, വൻ വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട്. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥ തി സ്വയം നിലനിൽപിനായി  അതിന്റെ മേൽക്കൂരയായ, അതിനെ സംരക്ഷിക്കുന്ന, രാഷ്ട്രീയ ശക്തികളെ എന്നും സ്വാധീനിക്കുകയും മറിച്ച്, നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥി തി അതിന്റെ നിലനിൽപിനായി നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയെ, അടിത്തറയെ, അവലംബിക്കുകയും ചെയ്തു പോന്നിട്ടുണ്ട്, അങ്ങിനെ തുടരുകയും ചെയ്യും. അതായത് ജീർണ്ണിച്ച രാഷ്ട്രീയം അതിന്റെ അടിത്തറ കണ്ടെത്തുന്നത് അതിനെ നിലനിർത്തുന്ന ജീർണ്ണിച്ച സാമൂഹിക വ്യവസ്ഥ തിയിലും ജീർണ്ണിച്ച സാമുഹിക വ്യവസ്ഥ അതിന്റെ സംരക്ഷണ മേൽക്കൂര കണ്ടെത്തുന്നത്  ജീർണ്ണിച്ച രാഷ്ട്രീയ വ്യവസ്ഥയിലുമാണ്. രണ്ടും ജീർണ്ണാവസ്ഥയിൽ നിന്നും മാററമാഗ്രഹിക്കുന്നില്ല. എന്നാൽ രാഷ്ട്രീയവും ( സർക്കാർ ) സമൂഹവും വിരുദ്ധ സ്വഭാവ മാർജ്ജിച്ചാൽ അവ തമ്മിൽ നിരന്തര സംഘട്ടത്തിലേർപ്പെടും എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ! ആ അവസ്ഥയിൽ സമൂഹ്യവ്യവസ്ഥിതി രാഷ്ട്രീയത്തെ മാറ്റാനും രാഷ്ട്രീയ വ്യവസ്ഥിതി സമൂഹത്തെ മാറ്റാനും നിരന്തരം ശ്രമിക്കും. കാതലായ രാഷ്ട്രീയ മാറ്റം സാധാരണ ഗതിയിൽ സാമൂഹ്യ മാറ്റത്തിൽ നിന്നാണുടലെടുക്കുന്നത്. സാമൂഹമാകട്ടെ പലപ്പോഴും നവോത്ഥാന പ്രക്രിയകളിലൂടെയാണ് മാറ്റത്തിനു വിധേയമാകുന്നത്. നവോത്ഥാന പ്രക്രിയയാകട്ടെ ഉടലെടുക്കുന്നത് വ്യക്തമായ താത്വികമായ, ആശയപരമായ, പ്രബോധനപരമായ അടിത്തറയിൽ നിന്നുമാണ്, അടിസ്ഥാനമില്ലാത്ത ആചാരങ്ങളിൽ നിന്നല്ല. സാമൂഹ്യമാറ്റമാഗ്രഹിക്കുന്ന രാഷ്ട്രീയം, ആയതിനാൽ, നവോത്ഥാന പ്രസ്ഥാനങ്ങളേയും ആശയങ്ങളേയും പ്രബോധനങ്ങളേയും പ്രോത്സാഹിപ്പിക്കയും വളർത്തുകയും ചെയ്യുന്നു. ഇതൊന്നും തന്നെ ഒരു നിശ്ശബ്ദ പ്രക്രിയയുമല്ല.  കാരണം നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് വേരുറക്കണമെങ്കിൽ നിലവിലെ സാമൂഹ്യ ജീർണ്ണതയുമായി ശക്തമായ സമരത്തിലേർപ്പെടേണ്ടതുണ്ട്.


ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ വേണം കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷാവസ്ഥയെ, സംഘപരിവാർ കലാപത്തെ, കാണേണ്ടത്. കേരളത്തിന്റെ മാത്രം പ്രശ്നമല്ലിത് ഇന്ത്യ മുഴുവൻ ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കയാണ്. ഇന്ത്യൻ സാമൂഹിക ജീർണ്ണാവസ്ഥ, ഹൈന്ദവ ആചാര ജീർണ്ണത, രാഷ്ട്രീയത്തെ അടിമുടി വിഴുങ്ങിയിരിക്കുകയാണ്. ഭരണഘടനാപരമായ ബാദ്ധ്യതകൾ പോലും നിറവേറ്റാൻ ഭരണാധികാരികൾക്കു കഴിയാതിരിക്കുകയും ഭരണാധികാരികൾ തന്നെ ഭരണഘടനാവിരുദ്ധവും ഭരണഘടനയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികൾക്കു വിരുദ്ധവുമായ പ്രസ്താവനകളിറക്കുകയും ജനങ്ങളെ ഇതിനെല്ലാം എതിരായ കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ സാമൂഹിക ജീർണ്ണത, ഹൈന്ദവ ആചാര ജീർണ്ണതകൾ പ്രത്യേകിച്ചും, രാഷ്ട്രീയ നിയമങ്ങളെ കാറ്റിൽപ്പറത്തുകയും അരാജകാവസ്ഥ സൃഷ്ടിച്ച് രാജ്യത്തെ ഒരു ഹൈന്ദവ പാക്കിസ്ഥാനാക്കി മാറ്റുകയുമാണ്. 


ആധുനിക രാഷ്ട്രം അഥവാ സ്റ്റേറ്റ് എന്ന സങ്കൽപ്പത്തിൽ നിന്ന് പ്രാകൃത സാമൂഹത്തിലേക്ക് തിരിച്ചു പോകാൻ (കാടന്മാർക്ക് ഭരണവും ഭരണകൂടവും ഭരണഘടനയുമില്ലല്ലോ), ആ കാലഘട്ടത്തിലെ ആചാരങ്ങളും കയ്യൂക്കും തിരിച്ചു കൊണ്ടുവരാൻ , എല്ലാ തരത്തിലും സാമൂഹിക ജീർണ്ണത രാഷ്ട്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയാണ്. അത് ഭീഷിണിയുടേയും കലാപത്തിന്റേയും അടക്കമുള്ള മാർഗ്ഗങ്ങളിലൂടെ യാണ്. കാരണം ആധുനിക രാഷ്ട്രം പടുത്തുയർത്തപ്പെട്ടിട്ടുള്ള അതിന്റെ സാമൂഹ്യബോധാടിത്തറയെ സ്വാധീനിക്കാൻ ആശയപരമായി, താത്വീകമായി ജീർണ്ണതകൾക്കു കഴിയില്ല. ആ യതിനാലാണ് കലാപത്തിന്റെ മാർഗ്ഗം അതു സ്വീകരിക്കുന്നത്. ആചാരജീർണ്ണതാ സംരക്ഷകരുടെ പുതിയ തന്ത്രം, സാമൂഹ്യ ബോധത്തെ വികൃതമാക്കാൻ, നവോത്ഥാനത്തെ നിരീശ്വര വാദമായി ചിത്രീകരിക്കുക എന്നതാണ്‌.  നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വര വാദം അടിച്ചേൽപ്പിക്കുന്നു എന്നാണ് ഇത് ആരോപിക്കുന്നത്. പെരുന്നയിൽ നിന്നും കള്ളത്താക്കോലിടാൻ ശ്രമിക്കുന്ന ഒരു നായരാണ് ഇതിന്റെ വക്താവ്. അതിനു പിന്തുണയുമായി ഏതോ ഒരു പാതിരിയുമുണ്ട്. അവർ ഉന്നം വെക്കുന്നത്, ഈ വാദം വിജയിച്ചാൽ സകല നവോത്ഥാന മൂല്യങ്ങളേയും നിരീശ്വരവാദത്തിന്റെ മറവിൽ തളളിക്കളയാനും കാടത്തത്തിലേക്ക് ജനതയെ നയിക്കാനുമാണ്. കാടന്മാർക്ക് ഭരണത്തേയും ഭരണഘടനയേയും ഭയക്കണ്ടല്ലോ . കാട്ടു കോഴിക്കെന്ത് സംക്രാന്തി എന്നു ചോദിച്ചതു പോലെ.


എന്നാൽ യഥാർത്ഥ നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം ഉദയം കൊണ്ടത് ആത്മീയ പ്രസ്ഥാനങ്ങളായോ, ആത്മീയാവകാശങ്ങൾക്കു വേണ്ടിയോ ആണ്.അനാത്മീയത നടമാടുകയും അത് സമൂഹത്തെ ആത്മീയ മൂല്യങ്ങളിൽ നിന്നും വ്യതിചലിപ്പിക്കുകയും ചെയ്യുമ്പോളാണ് ഇത്തരം പ്രതിഭാസങ്ങൾ, നവോത്ഥാന പ്രസ്ഥാനങ്ങൾ, ജന്മമെടുത്തിട്ടുള്ളത്. ലോകത്തെ പ്രമുഖ നിരീശ്വരവാദ പ്രസ്ഥാനങ്ങൾ , യുക്തിവാദികളും ഭൗതീകവാദികളുമടക്കം, രൂപ കൊള്ളാനുള്ള മൂലകാരണവും ആത്മീയജീർണ്ണതകളാണ്. അതായത് അവയുടെ ഉത്ഭത്തിന്റെയും ശക്തി പ്രാപിക്കലിന്റേയും ഉത്തരവാദിത്വത്തിൽ നിന്നും ആത്മീയ ജീർണ്ണതക്ക് കൈ കഴുകി മാറിനിൽക്കാൻ കഴിയില്ല. ഇപ്പോൾ ഉമ്മാക്കി കാണിച്ചിട്ടു കാര്യമില്ല. അതിനെ താത്വികമായി നേരിടാൻ കഴിയണം അതിന് ആത്മീയതത്വങ്ങളിലും പ്രബോധനങ്ങളിലും ഗ്രാഹ്യമുണ്ടായിരിക്കണം, വിവരക്കേടിന്റെ പര്യായമായ ആചാരങ്ങൾ എന്ന കോപ്പ് കൊണ്ട് നേരിടാൻ കഴിയില്ല. 


നവോത്ഥാന പ്രസ്ഥാനങ്ങളെയെല്ലാം നിരാശ്വരവാദം പിന്തുണച്ചിട്ടുണ്ട് എന്നാൽ നവോത്ഥാന പ്രസ്ഥാനങ്ങളെല്ലാം നിരീശ്വരവാദങ്ങളായിരുന്നില്ല, അവയെല്ലം ആചാരവിരുദ്ധ ങ്ങളായിരുന്നുതാനും. കേരളത്തിലെ പ്രസിദ്ധമായ നവോത്ഥാന നായകനായിരുന്നല്ലോ ശ്രീനാരായണ ഗുരു, അദ്ദേഹം ജാതിവിവേചനമെന്ന ആചാരത്തിന് എതിരായിരുന്നു. ബ്രാഹ്മണനു മാത്രമെ പ്രതിഷ്ഠ നടത്താനും പൂജചെയ്യാനും പറ്റു എന്ന ആചാരത്തെ അദ്ദേഹം എതിർത്തു.. അദ്ദേഹം പ്രതിഷ്ഠ നടത്തുകയും പൂജ നടത്തുകയുമുണ്ടായി, അരുവിപ്പുറം പ്രതിഷ്ഠ പ്രശസ്തമായത് അത്തരത്തിലാണ്.അദ്ദേഹത്തിനു ഭീഷണിയുണ്ടായി, ആക്രമിക്കാൻ സംഘം ചേർന്നു. ഇതൊക്കെ നവോത്ഥാന ചരിത്രമാണ്. ഗുരുവായൂർ സത്യാഗ്രഹം വിശ്വാസികളോട് വിവേചനം കാണിക്കുന്നതിനെതിരെയായിരുന്നു. നിരീശ്വരവാദികളായിരുന്നു മുന്നിൽ അടികൊള്ളാൻ, സ:കൃഷ്ണപ്പിള്ള,അടി കൊടുക്കാൻ പെരുന്നയിലെ നായരുടെ വർഗ്ഗത്തിലെ ആചാരസംരക്ഷണ നക്കിനായന്മാരും. ആരും ആ നവോത്ഥന പ്രക്രിയയെ നിരീശ്വരവാദ മടിച്ചേൽപ്പിക്കൽ എന്നു വിശേഷിപ്പിച്ചില്ല. ഇങ്ങനെ ചെറുതും വലുതുമായ, അയ്യങ്കാളിയും ചട്ടമ്പിസ്വാമികളേയും പോലയുള്ള, അനേക നവോത്ഥാന പ്രസ്ഥാനങ്ങൾ  നിമിത്തം പുനരുദ്ധരിക്കപ്പെട്ട സാമൂഹ്യ ബോധവും അതിനാൽ നിർണ്ണയിക്കപ്പെട്ട രാഷ്ട്രീയവുമാണ് കേരളത്തിന്റെത്. അതിനെ അട്ടിമറിക്കാൻ നവോത്ഥാന മൂല്യങ്ങളെ അട്ടിമറിച്ചാൽ മതിയല്ലോ?

ഒരു ഈശ്വരവിശ്വാസിക്കും നവോത്ഥാന പ്രവർത്തനങ്ങളിൽ നിരീശ്വരവാദം ആരോപിക്കാൻ കഴിയില്ല. കാരണം ലോകത്തെ ഒട്ടുമിക്ക യഥാർത്ഥ ആത്മീയ ശാഖകളും നവോത്ഥാനമായി രംഗപ്രവേശം ചെയ്തിട്ടുള്ളവയാണ്. അതാതു കാലഘട്ടങ്ങളിലെ സാമൂഹ്യ ആചാരങ്ങൾക്കെതിരെ ആഞ്ഞടിച്ചാണവ സമൂഹത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയത്, ആചാര ജീർണ്ണതാ സംരക്ഷകരായിട്ടല്ല , അത്തരം ആചാര ജീർണ്ണതാസംരക്ഷകർ നവോത്ഥാന വിരുദ്ധരാണ് . നവോത്ഥാനങ്ങൾ തീർത്തും  സാമൂഹ്യബോധത്തേയും ഉള്ളടക്കത്തേയും മാറ്റുകയും തദ്വാര നവസാമൂഹ്യഘടനകളെ നിർണ്ണയിക്കയും ചെയ്തിട്ടുണ്ട്. അങ്ങിനെയുള്ള ഒരു നവോത്ഥാന പ്രസ്ഥാനമാണ് ക്രിസ്തു. നിലവിലുള്ള വിശ്വാസ ജീർണ്ണതകൾക്കെതിരെ, ആചാര-പാരമ്പര്യ ജീർണ്ണതകൾക്കെതിരെ ആഞ്ഞടിച്ചാണ് അദ്ദേഹം യഹൂദരരുടെയിടയിൽ നവോത്ഥാന പ്രക്രിയക്കു തുടക്കമിട്ടത്. നിരർത്ഥകമായ സകല ആചാരങ്ങളേയും അദ്ദേഹം എതിർത്തു, സ ബാത്ത് ദിനത്തിലെ നിഷ്ക്രിയത്വം, ദേവാലയങ്ങളിലെ കച്ചവടം, സമരിയക്കാരെപ്പോലെയുള്ള യഹൂദേതര വിഭാഗങ്ങളോട് വെച്ചു പുലർത്തിയിരുന്ന തൊട്ടുകൂടായ്മ എന്നിവക്കെതിരെ ശക്തമായ നിലപാടുകളെടുത്തു. ഏകദൈവത്തിൽ വിശ്വസിക്കാനുള്ള അവകാശം യഹൂദർക്കു മാത്രമല്ല, അതായത് അതൊരു ജനവിഭാഗത്തിന്റെ പിൻഗാമികൾക്കു മാത്രം അവകാശപ്പെട്ടതല്ല മറിച്ച് വിശ്വസിക്കുവാനും അനുസരിക്കാനും തയ്യാറുള്ള എല്ലാവർക്കുമുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. ഇസ്രയേൽ എന്ന പ്രദേശത്തിന്റേതും അതിലെ യഹൂദ ജനതയുടേയും പരമ്പര്യ സ്വത്തല്ല ഏകദൈവ വിശ്വാസമെന്നും അതു സകലജനതകൾക്കു മവകാശമുള്ളതാകയാൽ എല്ലാവരോടും വിശ്വാസം പ്രസംഗിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതെല്ലാം അന്നത്തെ ആചാര പാരമ്പര്യ വാദികൾക്ക് പ്രകോപനമുണ്ടാകുന്നവയായിരുന്നു. അങ്ങിനെയുള്ള ഒരു ലോക നവോത്ഥാന പ്രസ്ഥാനത്തിന്റെ പിൻഗാമികളെന്നവകാശപ്പെടുന്നവരാണ് ആചാര സംരക്ഷണത്തിന് പെരുന്നയിലെ നായരുടെ നടയിൽ പ്രണാമമർപ്പിക്കുന്നത് . 'ക്രിസ്ത്യാണി' ആണു പോലും, ക്രിസ്തുവിനെ തറച്ച ആണികൾ പോലുള്ളവരാരോ അവർ ക്രിസ്ത്യാണികൾ, മലയാള വ്യകരണ പ്രകാരം സംഗതി ബഹുവ്രീഹീ സമാസം. പെരുന്നനായർ ആരോപിച്ച പോലെ അന്നത്തെ പ്രമാണിമാരായ ഫാരിസികളും പുരോഹിതരും ക്രിസ്തുവിനെ ദൈവനിന്ദ നടത്തുന്നവനെന്നാണ് ആരോപിച്ചത് . കാരണം ക്രിസ്തുവിന്റെ നവോത്ഥാന മുന്നേററം കാതലായ സാമൂഹ്യമാറ്റങ്ങൾ സൃഷ്ടിക്കുകയും തന്മൂലം ജനതയുടെ അഞ്ജതയെ ചൂഷണം ചെയ്തു പ്രമാണിമാർക്കും പുരോഹിതർക്കും ജീവിക്കാവുന്ന അവസ്ഥ നഷ്ടമാവുകയും ചെയ്തു. സ്വാഭാവികമായും അന്നത്തെപ്പോലെ വിശ്വാസികളെ ചൂഷണം ചെയ്തും ശതകോടികളുടെ വസ്തുവ്യവഹാര അഴിമതി നടത്തിയും ബാലികമാരെ പീഡിപ്പിച്ചും വീട്ടമ്മമാരെയും കന്യാസ്ത്രീകളേയും ബലാൽസംഘം ചെയ്തും പീഡിപ്പിച്ചും അതിനെതിരെ ശബ്ദമുയർത്തുന്ന കന്യാസ്ത്രീകൾക്കു നേരെ നടപടിയെടുക്കുകയുമൊക്കെ ചെയ്യുന്നവർക്ക് അതിനൊക്കെയുള്ള ആചാര സ്വാതന്ത്ര്യം ലഭ്യമാകാൻ ആചാര സംരക്ഷകരുടെ കൂടെ നിൽക്കണം. നവോത്ഥാനത്തെ ദൈവനിന്ദ എന്നും നിരീശ്വരവാദമെന്നും മുദ്ര കുത്തണം.വസ്തു അഴിമതിക്കേസിൽ കോടതിക്കും നിയമത്തിനും ഇടപെടാൻ പറ്റില്ല ദൈവീകമായ കാര്യങ്ങളാണെന്നൊക്കെയാണ് ഒരു പുരോഹിത പുംഗവാൻ തട്ടി വിട്ടത് കൃസ്ത്യാനി എന്ന നിലയിൽ. ക്രിസ്തുവിനു ശേഷം അതേ നവോത്ഥാന പാതയിൽ  റോമാ സാമ്രാജ്യത്തെ ഇളക്കിമറിച്ച, പിടിച്ചുകുലുക്കിയ, അപ്പോസ്തലനാണ് , നവോത്ഥാത നായകനാണ്,പൗലോസ് . അദ്ദേഹത്തെ ഒരു തവണ റോമൻ പട്ടാളം പിടിച്ചപ്പോൾ അദ്ദേഹം പറഞ്ഞു ഞാനൊരു റോമൻ പൗരനാണ് എങ്ങനെ എന്നെ അറസ്റ്റു ചെയ്യും എന്ന് .

 ക്രിസ്തുവിന്റെ അപ്പോസ്തലൻ പോലും, റോമാ സാമ്രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയെ ഉഴുതു മറിച്ചു കൊണ്ടിരുന്ന നവോത്ഥാന നായകൻ പോലും, ആരാജ്യത്തെ പൗരത്വത്തേയും നിയമത്തേയും ബഹുമാനിച്ചിരുന്നു. ഇവിടെ ക്രിസ്തു നാമധാരികൾ നിയമ ലംഘന-ആചാര-ജീർണ്ണതാ സംരക്ഷണ നായരെ പിൻതുണക്കുന്നു നിയമവാഴ്ചയേയും ഭരണഘടനയേയും അട്ടിമറിക്കാൻ .സൂചിപ്പിക്കുന്നത് ലോകപ്രശസ്ത നവോത്ഥാന പ്രസ്ഥാനങ്ങളൊക്കെ ആചാരവിരുദ്ധങ്ങളും എന്നാൽ ആത്മീയ പ്രസ്ഥാനങ്ങളുമായിരിന്നു എന്നും എന്നിട്ടും ദൈവനിന്ദ നിരീശ്വരവാദം തുടങ്ങിയ പട്ടങ്ങൾ അവർക്കു പതിച്ചു നൽകിയിരുന്നു എന്നുമാണ്. റോമാ സാമ്രാജ്യത്തിന്റെ സാമൂഹ്യാടിത്തറ ഉഴുതുമറിച്ച് മാറ്റിമറിച്ച നവോത്ഥാന നായകനെ ആചാര വാദികൾ, പാരമ്പര്യവാദികൾ ശിരഛേദം ചെയ്താണ് വധിച്ചത് . എന്നിട്ടും ആ ആശയങ്ങളെ പോറലേൽപ്പിക്കാൻ അന്നു കഴിഞ്ഞില്ല, സാമൂഹിക ഗതിയെ മാറ്റാനും.


നവോത്ഥാന പ്രസ്ഥാനങ്ങളോടും പ്രവണതകളോടും ഇടതുപക്ഷം എന്നും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കാരണം ഓരോ നവോത്ഥാന പ്രസ്ഥാനവും സമൂഹത്തെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉദ്ധരിക്കുകയാണ് ചെയ്യുന്നത് എന്നതുകൊണ്ടാണത്. നിരീശ്വരവാദികളായതുകൊണ്ടല്ല. 


ക്രിസ്ത്യാനിക്കും ഇസ്ലാമിനുമൊക്കെ പറയനായിട്ടെങ്കിലും ആത്മീയാടിത്തറയുണ്ട്. അറേബ്യൻ നാടുകണ്ട മഹാനായ നാവോത്ഥാന നായകനാണ് മുഹമ്മദ് നബി, അദ്ദേഹത്തിന്റേയും അനുചരന്മാരുടേയും നവോത്ഥാന പ്രവർത്തനങ്ങളെ തെളിവിനായി തൽക്കാലം  ഇവിടെ പ്രസ്താവിക്കുന്നില്ല. അതായത് അതൊക്കെ ആത്മീയ സമുദായങ്ങളാണ് . അവർക്ക് അവരുടേതായ ചില ഗ്രന്ഥങ്ങളും ആത്മീയ തത്വങ്ങളും  കാര്യങ്ങളുമാക്കെയുണ്ട്. ഈ നിരീശ്വരവാദം ചാർത്തുന്ന പെരുന്ന നായർ ഏത് ആത്മീയ സമുദായമാണ്? അങ്ങിനെ ഒരു ആത്മീയ സമുദായമുണ്ടോ? ഉണ്ടെങ്കിൽ അവരെ നയിക്കുന്ന വേദഗ്രന്ഥമേത്? ഇല്ല. ആചാര വാദികൾ മാത്രം. നായർക്ക് ഈശ്വരവിശ്വാസവുമില്ല, നിരീശ്വരവാദവുമില്ല കാരണം ഇതു രണ്ടുമെന്തെന്നറിയില്ല. "അഞ്ജനമെന്നത് ഞാനറിയും അതു മഞ്ഞളുപോലെ വെളുത്തിരിക്കും. പഞ്ചപാണ്ഡവന്മാർ കട്ടിൽ കാലുപോലെ മൂന്നേ മൂന്നു പേർ".  ചുരുക്കി പറഞ്ഞാൽ അഴയിലിട്ട ഒരു കോണകം. 














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ