Politics, Policy, Political News Top Stories

2018 ഡിസംബർ 26, ബുധനാഴ്‌ച

"തെങ്ങിൽ കയറുന്നവനെ പിടിച്ച് മുഖ്യമന്ത്രിയാക്കിയാൽ "

"തെങ്ങിൽ കയറുന്നവനെ പിടിച്ച് മുഖ്യമന്ത്രിയാക്കിയാൽ " അതൊരാചാര ലംഘനമാണ്. അതറിയുന്നവർ "ജന്മഭൂമി"യും അതിന് നേതൃത്വം നൽകുന്ന ഇരുട്ടിന്റെ ആത്മാക്കളുമാണ്. ജന്മഭൂമി പത്രത്തിലെ ആ കാർട്ടൂൺ ആചാര-ജീർണ്ണതാ സംരക്ഷണ മുന്നണിയുടെ ആഗ്രഹങ്ങളുടെ വെറും സൂക്ഷ്മമായ മുനമാത്രമാണ്, സമുദ്രത്തിലെ മഞ്ഞുമലയുടെ മുനമ്പ് പോലെ. ഈ മുനമ്പിന് താഴെയായി സമുദ്രത്തിൽ ആഴ്ന്നു കിടക്കുന്ന മഞ്ഞുമല എന്താണെന്നു മനസ്സിലാക്കണമെങ്കിൽ അൽപം നിരീക്ഷണമാവശ്യമാണ്. ആചാര സമുച്ചയങ്ങളുമായി ബന്ധപ്പെട്ടതാണത്. എന്താണാ കാർട്ടൂൺ അടിക്കുറിപ്പിന് താഴെ ഒളിഞ്ഞു കിടക്കുന്ന വൻമല ? 


ജനാധിപത്യ മൂല്യങ്ങളോ ഭരണഘടനയോ നിയമങ്ങളോ അല്ല മറിച്ച് ഹൈന്ദവ ജീർണ്ണതാചാരങ്ങളാണ് രാജ്യത്തേയും സമൂഹത്തേയും നയിക്കേണ്ടത് എന്ന സന്ദേശമാണത് നൽകുന്നത്. ഈ ജീർണ്ണിച്ച കാഴ്ചപ്പാട് ആദ്യമായിട്ടല്ല ആധുനിക ഇന്ത്യൻ സമൂഹവുമായി ഏറ്റുമുട്ടുന്നത് , ആ ഏറ്റുമുട്ടലിന് ഒരു ചരിത്രം തന്നെയുണ്ട്. 


ഹൈന്ദവതയുടെ ജീർണ്ണത അതിന്റെ ആചാരങ്ങളിൽ തന്നെയാണ്, അതാകട്ടെ സവർണ്ണാവർണ്ണ വിഭാഗീയതയിലാണ് അതിന്റെ പ്രായോഗികത കണ്ടെത്തുന്നത്. സവർണ്ണന് അവർണ്ണനെ കുതിര കയറാനും വ്യഭിചരിക്കാനുമുള്ള സ്വാതന്ത്ര്യം അത് വിളംബംരം ചെയ്യുന്നു. സ്ത്രീ എപ്പോഴും, സവർണ്ണ ഗണത്തിലായാലും അവർണ്ണ ഗണത്തിലായാലും, ആചാര ജീർണ്ണതാധിഷ്ഠിത സമൂഹത്തിൽ  രണ്ടാതരം പൗരരാണ്, ഉപഭോഗ വസ്തുക്കളാണ് അവരെ വ്യഭിചരിക്കാനും കുതിര കയറാനും കച്ചവടം നടത്താനുമുള്ള സ്വതന്ത്ര്യം  പുരുഷസമൂഹത്തിനുണ്ട്, സവർണ്ണന് അവർണ്ണനെ എന്ന പോലെ.  ഈ വസ്തുതകളിൽ നിന്ന് കാര്യങ്ങൾ അന്വേഷണം തുടങ്ങിയാലെ കാർട്ടൂൺ അടിക്കുറിപ്പിന്റെ അടിയിൽ സ്ഥിതി ചെയ്യുന്ന മഞ്ഞുമല ദർശിക്കാൻ പറ്റു. 


ഹൈന്ദവ സമൂഹത്തിൽ നിലനിന്ന ഒരാചാരമാണ്, ഇല്ലത്തെ നമ്പൂതിരി രാത്രി കയറി വന്നാൽ നായര് ഭാര്യയുടെ അടുത്തു നിന്ന് എഴുന്നേറ്റ് നമ്പൂതിരിക്ക് "താക്കോൽ സ്ഥാനം" ഏൽപ്പിച്ച് പായും പുതപ്പും എടുത്തുകൊണ്ട് വരാന്തയിൽ പോയി കിടക്കുക  എന്നത്. പിന്നെ പോകുന്നതുവരെ താക്കോൽ സ്ഥാനം നമ്പൂതിരിയും നമ്പൂതിരിയുടെ താക്കോലുമാണ് കൈകാര്യം ചെയ്യുന്നത്.ഇതിനായി പല തറവാടുകളിലും നമ്പൂതിരിക്കട്ടിലുകൾ തന്നെ പണിതിട്ടിരുന്നു. ഈ ആചാരത്തിന്റെ സ്വാധീനം ഇന്ത്യൻ നിയമനിർമ്മാണത്തിൽ പോലും പരോക്ഷമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്, ഭരണഘടനയെ കബളിപ്പിച്ച്. അതാണ് ഐ.പി.സി 497 വകുപ്പ് , അതിങ്ങനെയാണ് പറയുന്നത് (സുപ്രീം കോടതി ഇത് മൌലികാവകാശ ലംഘനമെന്ന് കണ്ടെത്തി ഈയിടെ തിരുത്തി)

497. Adultery.-- Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case the wife shall not be punishable as an abettor. ഇതിൽ വ്യഭിചാരമെന്ന കുറ്റത്ത നിർവ്വചിച്ചിരിക്കുകയാണ്. പറയുന്നത് ഒരാളുടെ ഭാര്യ യാണെന്നറിഞ്ഞിട്ട് , അങ്ങിനെ ബോദ്ധ്യമുണ്ടായിട്ട്, ഭർത്താവിന്റെ അനുമതിയില്ലാതെ ആ സ്ത്രീയെ മറ്റൊരുവൻ പ്രാപിച്ചാൽ അത്   ബലാൽ സംഘമല്ലെങ്കിൽ വ്യഭിചാരമാണ്, സ്ത്രീ ഇരയുമാണ്. ഈ നിയമമിങ്ങനെ വരാൻ കാരണം നേരത്തെ മുകളിൽ സൂചിപ്പിച്ച ആചാര ജീർണ്ണതയുടെ ഫലമാണ്, ഭർത്താവിന്റെ അനുമതിയുണ്ടെങ്കിൽ വ്യഭിചാരമാകുന്നില്ല എന്നത് ഭാര്യയെ കൂട്ടിക്കൊടുക്കുന്നതിന്  നിയസാധുത നൽകുന്നു .


നിയമനിർമ്മാണത്തിൽ പോലും പരോക്ഷ സ്വാധീനമുണ്ടായാൽ രാഷ്ട്രീയത്തിലും സമൂഹത്തിലും പറയേണ്ട കാര്യമില്ലല്ലോ! 


ഇപ്പറഞ്ഞ നിയമത്തിൽ  മുകളിൽ പറഞ്ഞതു പോലെ സുപ്രീം കോടതി തിരുത്തൽ വരുത്തിയെന്നതു മാത്രമല്ല തൊട്ടുപിന്നാലെ ശബരിമല സ്ത്രീ പ്രവേശനത്തിലും ആചാര ജീർണ്ണത മൗലീകവകാശ ലംഘനമെന്ന നിലയിൽ വിധി പ്രസ്താവിച്ചു. ഇത് രണ്ടും കൂടിയായപ്പോളാണ് ആചാര ജീർണ്ണതക്ക് ഭ്രാന്തിളകിയത്. ഭാര്യയെ കൂട്ടിക്കൊടുക്കുവാനുള്ള ആചാര സ്വാതന്ത്ര്യം നഷ്ടപ്പെടുകയും അവൾക്ക് കൂടുതൽ സ്വാതന്ത്ര്യം മൗലികാവകാശമെന്ന നിലയിൽ പതിച്ചുനൽകുകയും ചെയ്തത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആചാര ജീർണ്ണതക്ക്. അവിടം മുതലാണ് ജീർണ്ണതാ സംരക്ഷണ സമരങ്ങളും കോൺഗ്രസ്, ലീഗ്, ബിജെപിയടങ്ങുന്ന സാമൂഹ്യ - ജീർണ്ണതാ - സംരക്ഷണ മുന്നണി രൂപം പ്രാപിക്കുകയും ചെയ്യുന്നത്. 


മുകളിൽ പറഞ്ഞ ആചാരത്തെ രാഷ്ട്രീയമായി കോൺഗ്രസ്സും ലീഗുമടങ്ങുന്ന യു ഡി എഫ് പരിപാലിക്കുന്നതു കൊണ്ടാണ്, അവർക്ക് അഖിലേന്ത്യാ തലത്തിൽ ഒരു നേതൃത്വം ഉണ്ടെങ്കിൽക്കൂടി, അമിത് ഷാ തിരുമേനിക്ക് താക്കോൽ വിജയപ്രദമായി യു ഡി എഫിന്റെ  താക്കോൽ പഴുതിൽ വച്ച് ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞതും തന്റെ താളത്തിനൊത്ത് നാമജപമാടിക്കാൻ കഴിഞ്ഞതും . 


ജന്മഭൂമിയിലെ കാർട്ടൂൺ പറയാതെ പറയുന്നത് ഈ ആചാര ജീർണ്ണത ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം അവർക്കു വേണമെന്നാണ്. അതിനെ ഭരണഘടനയെന്നും മൗലികാവകാശമെന്നും സ്ത്രീ സ്വാതന്ത്ര്യമെന്നുമൊക്കെപ്പറഞ്ഞ് നശിപ്പിക്കരുത്, സ്ത്രീക്കും അവർണ്ണർക്കും സ്വാതന്ത്ര്യമനുവദിക്കരുത് എന്നുമാണ്.  പ്രത്യേകിച്ച് സ്ത്രീയെ പുറത്തിതിറക്കുകയും സാമൂഹ്യശക്തിയായി മാറ്റുന്നതും ഒരു തരത്തിലും അംഗീകരിക്കരുത് എന്നതാണ് . ഇതിനെയാണ് ജന്മഭൂമി പത്രം ഭംഗ്യന്തരേണ "പിണറായി തെങ്ങേൽ കയറ്" എന്നു പറയുന്നത്.


ജന്മഭുമിയും മറ്റു ചില ആചാര ജീർണ്ണതാ പരിപാലന ഓൺലൈൻ മാധ്യമങ്ങളും ചില ചാനൽ ചർച്ച തൊഴിലാളികളും നിലനിന്നു പോരുന്നത് ബാഹ്യമായ ചില താക്കോലുകൾ അവരുടെ താക്കോൽ പഴുതുകളിൽ ഇടപെടുന്നു എന്നതുകൊണ്ടാണ്. അല്ലാതെ മാധ്യമ വരുമാനത്തിൽ നിന്നൊന്നുമല്ല. ഇത്തരം ആചാര ജീർണ്ണതാ വിരുദ്ധ നിലപാട് അതിനൊക്കെ ഭംഗം വരുത്തും എന്നതും കാർട്ടൂണിനു കാരണമാണ്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ