ഉഡുപ്പിയിലെ മാഡെസ്നാനമെന്ന ഹൈന്ദവ ജീർണ്ണതയെ വിളിച്ചോതുന്ന ആചാരം നിരോധിച്ചു. സവർണ്ണൻ തിന്നു വലിച്ചെറിയുന്ന എച്ചിൽ ഇലയിൽ അവർണ്ണൻ കിടന്നുരുളുന്ന ഹൈന്ദവാചാരമാണ് മാഡെ സ്നാനം. ഹൈന്ദവ ജീർണ്ണതാ സംരംക്ഷക മുന്നണിയായ കോൺഗ്രസും ലീഗും ബി ജെ പിയും ചേർന്ന് ഉടൻ തന്നെ തുണിയഴിച്ചാടുന്ന നാമജപവുമായി ഉഡുപ്പിയിലേക്ക് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിള്ള, ചെന്നിത്തല, ചാണ്ടി, മുല്ലപ്പള്ളികൾ ഉശിരും പുളിയും ഇല്ലാത്തതിനാൽ മുനീർ സായിവിനെ പിടിച്ചു മുന്നിൽ നിർത്തേണ്ടതാണ്. എന്താ പോകുന്നില്ലെ? അവിടേയും ഹൈന്ദവ ആചാരമാണ് ലംഘിക്കപ്പെട്ടിട്ടുള്ളത് . എന്തുകൊണ്ടു പോകുന്നില്ല?
ഈ ആചാരത്തിനെതിരെ കർണ്ണാടകയിൽ സമരം നയിക്കുകയും ക്ഷേത്രത്തിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും ചെയ്തത് ഇടതുപക്ഷമാണ്. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബേബിക്കെതിരെ, ആ സമരം നയിച്ചതിന്, ഇപ്പോഴും കേസ് നിലനിൽക്കുന്നു. അതായത് സാമൂഹ്യ ജീർണ്ണതകളോട് ഇടതുപക്ഷ നിലപാടും ഇടതുപക്ഷേതര നിലപാടും എങ്ങിനെ പ്രതികരിക്കുന്നു എന്നത് ഇതിൽ നിന്നും മനസ്സിലാക്കാം.
നായ് നടുക്കടലിൽ പോയാലും നക്കിയേ കുടിക്കൂ എന്ന് കേട്ടിട്ടുണ്ട് . ജീർണ്ണത തിന്നുന്നത് നാറികളൊന്നായ് എന്നതാണിപ്പോഴത്തെ അനുഭവം. കോൺഗ്രസ് ഹിമാചൽ നിയമസഭയിൽ ഒരു പ്രമേയമോ മറ്റോ കൊണ്ടു വന്നു പോലും , പശുവിനെ ഭാരതത്തിന്റെ ഗോമാതാവായി പ്രഖ്യാപിക്കണമെന്നാണതിലെ ആവശ്യം. ഇവർക്ക് നവോത്ഥാനം എന്തെന്ന് എങ്ങിനെ അറിയാൻ കഴിയും?
ഉഡുപ്പിയിലേക്ക് ഇവർ ഉഡായിപ്പ് നാമജപവുമായി പോകാത്തതിനു കാരണം അവിടെ അതൊരു കോടതി വിധിയോ ഭരണഘടനാ പ്രശ്നമോ അല്ല എന്നതിനാലാണ്. അരാജകത്വവും നിയമ രാഹിത്യവും സൃഷ്ടിക്കുകയാണല്ലൊ ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. അതിനവിടെ സാദ്ധ്യത ഒട്ടുമില്ല. ഇവരുടെയൊക്കെ അരാഷ്ട്രീയ വാദവും ഭരണഘടനാ വെല്ലുവിളിയും പ്രസക്തകോടതി വിധികളെ കോണകമുടുക്കലും നിയമ വ്യവസ്ഥിതിയിലും നീതിന്യായ വ്യവസ്ഥയിലും അസ്വസ്ഥതയും അനിശ്ചിതാവസ്ഥയും സൃഷ്ടിക്കുന്നു. അതിന്റെ പ്രതിഫലനമാണ് മേഘാലയാ ഹൈക്കോടതിയിൽ നിന്നും നാം കേട്ടത്. എന്താണത്? "ഇന്ത്യയിൽ നിന്നും പാക്കിസ്ഥാൻ മുസ്ലീം രാജ്യമായി വിഭജിക്കപ്പെട്ടപ്പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമാകേണ്ടതായിരുന്നു " എന്ന്. ഒരു ഹൈക്കോടതി ജസ്റ്റിസ്സിന്റെ, വാക്കാലുള്ള തെങ്കിലും, നിരീക്ഷണമാണിത്! സി പി എം, സി പി ഐ എന്നിവർ ഇതിനെതിരെ ഉടനെ പ്രതികരിച്ചു. അതിനെ അപലപിച്ചു. കാരണം ഇന്ത്യ എന്താണ് എന്നതും എന്താകണമെന്നതും ഇന്ത്യൻ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജുഡിഷ്യറി അതിനെയാണ് അനുധാവനം ചെയ്യേണ്ടത് എന്നതുകൊണ്ടാണവർ പ്രതികരിച്ചത്. കോൺഗ്രസ് പ്രതികരിച്ചില്ല. കാരണം എത്തരത്തിലുള്ള ഭരണഘടനാ ലംഘനവും കോടതി വിധി ലംഘനവുമാണോ അവർ കേരളത്തിൽ നടത്തുന്നത് അതിനനുകൂലമായ നീക്കം തന്നെയാണ് മേഘാലയ ഹൈക്കോടതി ജസ്റ്റിസും നടത്തിയിരിക്കുന്നത്. നിയമവും ഭരണഘടനയും കോപ്പുമൊന്നുമല്ല, ഹിന്ദുത്വവും അതിന്റെ ജീർണ്ണതയുമാണ് നയിക്കേണ്ടത് എന്ന നയം.
ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഇന്ത്യൻ നാറൽ കോൺഗ്രസ്സാകുമോ എന്ന ഭയപ്പാടിലാണ് ജനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ