Politics, Policy, Political News Top Stories

2018 നവംബർ 7, ബുധനാഴ്‌ച

ഭീകരവാദത്തിലെ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള മത്സരം


ഈയിടെ മതനിന്ദ നടത്തി എന്ന കുറ്റത്തിന് പാക്കിസ്ഥാനിൽ വധശിക്ഷക്കു വിധിക്കപ്പെട്ട ഒരു വനിതയെ പാക്കിസ്ഥാൻ സുപ്രീം കോടതി നിരപരാധിയാണെന്നു തെളിഞ്ഞതിനാൽ വെറുതെ വിട്ടു. എന്നാൽ മതതീവ്ര-ഭീകരവാദികൾ വിധിക്കെതിരേയും പാക്കിസ്ഥാൻ സുപ്രീം കോടതിക്കെതിരേയും തെരുവിലിറങ്ങിയിരിക്കുകയാണ്‌. പാക്കിസ്ഥാനിൽ ഇത്തരം പ്രവണതകൾ പുതുമയല്ല. അരാജകത്വവും നിയമരാഹിത്യവും ആ രാജ്യത്തിന്റെ മുഖമുദ്രയാണ്. രാഷ്ട്ര നേതൃത്വം പറയുന്നതിന്ന് ഘടക വിരുദ്ധമായ നിലപാടായിരിക്കും സൈനീക നേതൃത്വത്തിനുള്ളത് . അതായത് പാക്കിസ്ഥാനി സമൂഹം അവരുടെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും നൽകുന്ന പ്രാധാന്യം വളരെ കുറവാണ് അല്ലെങ്കിൽ അത്രത്തോളം രാഷ്ട്രീയ സാമൂഹ്യബോധം അവർക്കില്ല. ഇതു തന്നെയാണ് അവിടം തീവ്രവാദത്തിനും ഭീകരവാദത്തിനും തഴച്ചു വളരാൻ പറ്റുന്ന വളക്കൂറുള്ളള മണ്ണാക്കുന്ന ഘടകം. 

ഇന്ത്യയുടെ സ്ഥിതിയും ഇപ്പോൾ മറ്റൊന്നല്ല. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ബോധത്തിൽ നിന്നും ഇന്ത്യൻ ജനതയെ പിടിച്ചിറക്കി മതഭ്രാന്തിലേക്ക് വലിച്ചിഴച്ചു കയറ്റുകയാണ് ചില സംഘടിത ശക്തികൾ . സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധിയെയാണ് ഇന്ത്യയിൽ ബിജെപിയും സംഘപരിവാറുകളും തെരുവിൽ ചോദ്യം ചെയ്യുന്നതും സുപ്രീം കോടതിയെ വെല്ലുവിളിക്കുകയും ചെയ്യുന്നത്. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനും രാജ്യസഭാംഗവുമായ അമിത് ഷാ പറഞ്ഞത് "കോടതി നടപ്പാക്കാൻ പറ്റുന്ന വിധി പറഞ്ഞാൽ മതി" എന്നാണ് . അതായത് അവർക്ക് താൽപര്യമില്ലാത്തവയാണ് വിധിയെങ്കിൽ നടപ്പാക്കാൻ ബുദ്ധിച്ചുട്ടുണ്ടാകും അല്ലെങ്ങിൽ നടപ്പാക്കാൻ അനുവദിക്കില്ല എന്ന്. സുപ്രീം കോടതി ഇതിന്നാധാരമായി പറഞ്ഞ വിധിയാകട്ടെ ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്, അതായത് ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികവകാശമായ ആരാധാന സ്വാതന്ത്ര്യം ഭരണഘടനാപരമായി സ്ത്രീകൾക്കും അവകാശപ്പെട്ടതാകയാൽ അത് സ്ത്രീകൾക്കും ലഭ്യമാക്കുക എന്നത്. അതിനെതിരായ ബി ജെ പിയുടേയും സംഘപരിവാറിന്റെയും കൊലവിളി ഭരണഘടനക്കും നിയമ വ്യവസ്ഥക്കും എതിരെയാണ്. 

ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ഏതോ ഒരു രവിശങ്കർ എന്ന ഭീകരവാദി പ്രസ്താവിച്ചത് അയോദ്ധ്യാ ക്ഷേത്ര നിർമ്മാണം സാദ്ധ്യമല്ലെങ്കിൽ ഇന്ത്യയിൽ സിറിയ ആവർത്തിതിക്കുമെന്നാണ്. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു മുസ്ലിം നേതാവാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു കൂടി ചിന്തിക്കണം. അതു ഭീകരവാദവും പ്രസ്താവിച്ചവൻ ഭീകരവാദിയുമാകുക മാത്രമല്ല അയാൾ അഴിക്കുളിലാ കുകയും ചെയ്യുമായിരുന്നു. എന്ത് കൊണ്ട് ഒരു ഹിന്ദു നേതാവ് പ്രസ്താവിച്ചപ്പോൾ മറിച്ചു സംഭവിച്ചു എന്ന് ചിന്തിക്കേണ്ടതുണ്ട്. 

അതായത് ഇന്ത്യയും പാക്കിസ്ഥാനും ഭീകരവാദ പ്രസ്ഥാഥാനങ്ങളെ വളർത്തുതുന്നതിനും പാലൂട്ടുന്നതിന്നും നും മത്സരിക്കുകയാണ്. 

പാക്കിസ്ഥാനിൽ ഇസ്ലാമിന്റെ പേരിലാണെങ്കിൽ ഇന്ത്യയിൽ ഹിന്ദുവിന്റെ പേരിലാണ്. അതായത് ഹൈന്ദവ ഭീകരത എന്നൊന്നു നിലവിലുണ്ടെന്നും അതിന്റെ കേന്ദ്രം ഇന്ത്യയാണെന്നുനുമുള്ളത് യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. ഇന്ത്യയിൽ അതിന്റെ നേതൃത്വം പ്രത്യക്ഷമായി നേരത്തെ സൂചിപ്പിച്ച രവിശങ്കറിന്റേയും യോഗി ആദിത്യനാഥിനെപ്പോലെയുള്ളവരുടെ കരങ്ങളിലാണ്. പരോക്ഷമായി അമിത് ഷാ, രാജ്നാഥ് സിംഗ്, നരേന്ദ്ര മോദി എന്നിവരുടെ കരങ്ങളിലും. 

ഭീകരതയും തീവ്രവാദവും  വളരണമെങ്കിൽ പാക്കിസ്ഥാനിലേതുപോലെ അരാജകത്വവും നിയമരാഹിത്യവും നിലനിൽക്കണം. അതിനു വേണ്ടിയാണ് അമിത്ഷ പരസ്യമായി കണ്ണൂരിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയേയും കോടതിയെ തന്നെയും വെല്ലുവിളിച്ചത് . അത് ആത്യന്തികമായി ഭരണഘടനയെത്തന്നെയാണല്ലോ വെല്ലു വിളിക്കുന്നത് . 

ഇതിന്റെ പിന്നാലെയാണ് രാജ്നാഥ് ,ഇന്ത്യയുടെ ആഭ്യന്തര മന്ത്രി, സുപ്രീം കോടതി വിധിയെ ലംഘിക്കുന്നവർക്ക് പ്രോത്സഹനം നൽകുന്ന പ്രസ്താവന നടത്തിയത്. പാക്കിസ്ഥാൻ ഏതായാലും അത്ര തരം താണില്ല, ഒരു മന്ത്രി തന്നെ സുപ്രീം കോടതിയെ കോണക മുടുക്കുക്കാൻ മുതിർന്നില്ല. നിയമ വ്യവസ്ഥ നിലനിർത്താൻ ബാദ്ധ്യതയുള്ള, ഭരണഘടന അനുസരിക്കാം എന്നു പ്രതിഞ്ജയെടുത്തിട്ടുള്ള മന്ത്രി തന്നെ ഭരണഘടനാ ലംഘനത്തിനും നിയമ ലംഘനത്തിനും നേതൃത്വം നൽകി. അതായത് ഹൈന്ദവ ഭീകരവാദത്തിന് വളരാൻ വേണ്ട അരാജകത്വവും നിയമ രാഹിത്യവും സൃഷ്ടിക്കാൻ മുൻകൈയെടുത്തു. 

ഏതായാലും മോദിയും അമിത് ഷായും രാജ്നാഥും എല്ലാം ഇപ്പോൾ പാക്കിസ്ഥാനിനു പഠിക്കുകയാണ്. പാക്കിസ്ഥാനും ഇന്ത്യയും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാറിക്കഴിഞ്ഞു. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ സീതാറാം യെച്ചൂരി രാജ്യസഭയിലും പിന്നീട് ശശി തരൂർ തന്റെ പ്രസ്താവനയിലും പറഞ്ഞുവെച്ചതു പോലെ ഇന്ത്യ "ഹൈന്ദവ പാക്കിസ്ഥാൻ" ആയി മാറിയിരിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ