2019 മാർച്ച് 19, ചൊവ്വാഴ്ച
ഓൺ ലൈൻ കച്ചവടത്തിനെതിരെ ഗൂഡാലോചന?
പല സാധനങ്ങളും കുറഞ്ഞ വിലക്കും പ്രദേശത്ത് ലഭ്യമല്ലാത്തതും പലപ്പോഴും ലഭ്യമാകുന്നത് ഓൺലൈൻ കച്ചവടക്കാരിൽ നിന്നുമാണ്. എന്നാൽ ഇവർക്കെതിരെ വൻ ഗൂഡാലോചന മറ്റു കച്ചവടക്കാർ നടത്തുന്നുണ്ടോ എന്നു സംശയിക്കത്തക്ക വിധം ഓൺ ലൈൻ ഓർഡറുകൾ കുറിയർ സർവീസുകൾ മടക്കി അയക്കുന്നു. ഞാൻ ഈ മാസം, മാർച്ച് 2019ൽ, രണ്ടു സാധനങ്ങൾ രണ്ടു സമയത്തായി ആമസോൺ എന്ന ഓൺ ലൈൻ കച്ചവട സൈറ്റിൽ നിന്നും ഓർഡർ ചെയ്തു. ആദ്യത്തേത് മാസം ആദ്യവാരം . സാധനം ട്രാക്ക് ചെയ്തപ്പോൾ അടുത്തുള്ള വിതരണ കേന്ദ്രമായ കുറിയർ സർവ്വീസിലെത്തി എന്നു മനസ്സിലായി .അന്നേ ദിവസം ഒരു ഒരു സന്ദേശം എത്തി മൊബൈൽ ഫോണിൽ 'താങ്കളെ ബന്ധപ്പെടുവാൻ ശ്രമിച്ചു കഴിഞ്ഞില്ല അടുത്ത ദിവസം വിതരണത്തിനായി എത്തും' എന്നായിരുന്നു അത്. പിറ്റേ ദിവസം ട്രാക്ക് ചെയ്തപ്പോൾ രാവിലെ തന്നെ സാധനം തിരിച്ചയച്ചിരിക്കുന്നു, ആളെ കണ്ടില്ല എന്നു പറഞ്ഞ്. ഉടൻ തന്നെ കസ്റ്റമർ കെയ'റുമായി ബന്ധപ്പെട്ട് സാധനം രണ്ടാമത് ബാംഗ്ളൂരിൽ നിന്നും അയച്ചിട്ടാണ് വിലാസത്തിൽ എത്തിച്ചത്. ഇതു തന്നെ ഇന്നും സംഭവിച്ചു. ഇന്നലെ എത്തും എന്ന സന്ദേശം വരുകയും വൈകുന്നേരം വരെ കാത്തിരിക്കയും ചെയ്തു, വൈകുന്നേരം ആളെ ക്കണ്ടില്ല ഇന്നു വിതരണം ചെയ്യുമെന്നറിയിച്ചു. രാവിലെ ട്രാക്ക് ചെയ്തു പരിശോധിച്ചപ്പോൾ തിരിച്ചയച്ചിരിക്കുന്നു. ഇത് ആമസോണിനെതിരെ നടക്കുന്ന കച്ചവട കുതന്ത്രമാണോ അതോ ഓൺ ലൈൻ കച്ചവടത്തിനെതിരെ നടക്കുന്നതാണോ അതുമല്ല കേരളത്തിലെ കച്ചവടത്തെ തകിടം മറിക്കാനാണോ എന്നതൊക്കെ പരിശോധിക്കേണ്ടതുണ്ട്. കുറിയർ സർവീസുകളുടെ സേവനത്തിന് കൂടുതൽ കാര്യക്ഷമതാനിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഈ വിഭാഗം സേവനം നടത്തുന്നത് സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണോ അതോ നിരോധിത ലഹരി വസ്തുക്കളുടെ വിതരണ ശൃഖലയായാണോ എന്ന് പരിശോധിക്കണം. കർശന നിയന്ത്രണങ്ങളുണ്ടായിട്ടും തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ നിരോധിത ലഹരി വസ്തുക്കളെത്തുന്നത് ഈ മാർഗ്ഗമല്ലേ എന്ന് പരിശോധിക്കണം. കാരണം ഉപഭോഗവസ്തുക്കളുടെ വിതരണത്തിൽ ഒട്ടും താൽപ്പര്യം കാണിക്കാതിരിക്കുകയും എന്നിട്ടും അവരുടെ കച്ചവടം ഒരു ഭംഗം വരാതെ തഴച്ചുവളരുകയും ചെയ്യുന്നതിന്റെ രഹസ്യമെന്ത്? തിരുവന്തപുരത്ത് ഇതാണ് സ്ഥിതി എങ്കിൽ മറ്റു പ്രദേശങ്ങളിലെ അവസ്ഥ എന്തായിരിക്കും?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ