ഫേസ്ബുക്ക് പോലുള്ള പ്രധാനപ്പെട്ട വെബ് സൈറ്റുകളിൽ പാസ് വേഡ് മറന്നു പോയാൽ പുന:സ്ഥാപിക്കാൻ വഴികളുണ്ട് അതിൽ ഒന്നാണ് പുന:സ്ഥാപിക്കാനുള്ള ചോദ്യവും ഉത്തരവും . ഇതിൽ പല വരും സുരക്ഷക്കു വേണ്ടി ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷാ ചോദ്യവും ഉത്തരവും നല്കിയിരിക്കും. ചോദ്യങ്ങൾ ഫേസ് ബുക്കിൽ തന്നെ കാണുന്ന തോ അല്ലെങ്കിൽ നമ്മുക്ക് നൽകാവുന്നതോ ആണ്. Forget Passwodൽ ക്ലിക്കു ചെയ്യുമ്പോൾ പാസ് വേഡ് പുന:സ്ഥാപിക്കാൻ പല മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതൊന്നിൽ സുരക്ഷാ ചോദ്യത്തിന് ഉത്തരം നല്കലാണ്. ഇതിൽ തിരെഞ്ഞെടുത്തിട്ടുള്ള ചോദ്യം പ്രത്യക്ഷപ്പെടും ഉത്തരം കൊടുത്താൽ 24 മണിക്കൂറിനകം പാസ് വേഡ് പുന:സ്ഥാപിക്കാം. സുരക്ഷാ ചോദ്യങ്ങൾ പലപ്പോഴും നിങ്ങൾ പഠിച്ച ആദ്യത്തെ വിദ്യാലയത്തിന്റെ പേര്, നിങ്ങളുടെ മാതാവിന്റെ ആദ്യത്തെ പേര്, നിങ്ങളുടെ ഓമന മൃഗത്തിന്റെ/ പക്ഷിയുടെ പേര്, നിങ്ങളുടെ ജീവിത പങ്കാളിയുടെ ജനന തിയ്യതി, നിങ്ങളുടെ ആദ്യത്തെ വാഹനത്തിന്റെ കമ്പനി, നിങ്ങളുടെ സ്ത്രീ / പുരുഷ സുഹൃത്തിന്റെ പേര് അല്ലെങ്കിൽ ജനന തിയ്യതി എന്നിവയിലേതെങ്കാലുമാകാം. ഹാക്കർ ഈ മാർഗ്ഗം ഉപയോഗിച്ച് വെബ് സൈറ്റ് ഹാക്ക് ചെയ്യാൻ കണ്ടെത്തുന്ന തന്ത്രമാണ് സോഷ്യൽ എൻജിനിയറിംഗ് . എന്താണത്? വ്യക്തിയുടേയോ വ്യക്തികളുടേയോ ബന്ധങ്ങളേയും താല്പര്യങ്ങളേയും കുറിച്ച് വ്യക്തവും വിശദവുമായ വിവരശേഖരണം നേരിട്ടോ, വെബ് സൈറ്റ് വഴിയോ, മറ്റു വ്യക്തികൾ മുഖാന്തിര മോ ശേഖരിക്കുക. പാസ് വേഡ് പുന:സ്ഥാപിക്കാൻ സുരക്ഷാ ചോദ്യം തിരെഞ്ഞെടുക്കുക എന്ന മാർഗ്ഗം സ്വീകരിക്കുമ്പോൾ വെബ്സൈറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ചോദ്യം പ്രത്യക്ഷപ്പെടുന്നു. ഉത്തരം സർവെ നടത്തി വിവരം ശേഖരിച്ചയാൾക്ക് എളുപ്പത്തിൽ ഉഹിക്കാൻ കഴിയുന്നു. ഉത്തരം നല്കുന്നതിലൂടെ പുതിയ പാസ് വേഡ് നൽകാൻ കഴിയുന്നു. എന്നാൽ 24 മണിക്കൂറിനു ശേഷമേ ഈ പുതിയ പാസ് വേഡ് നിലവിൽ വരുകയുള്ളു. അതിനകത്ത് യഥാർത്ഥ പാസ് വേഡ് നൽകി ലോഗിൻ ചെയ്താൽ പുന:സ്ഥാപിക്കാൻ ശ്രമിച്ച പാസ് വേഡ് നിലവിൽ വരില്ല. പരിഹാരം: കുഞ്ഞപക്ഷം എല്ലാ 23 മണിക്കൂർ ഇടവിട്ട് ലോഗിൻ ചെയ്യുക അവനവന്റെ അക്കൗണ്ടിൽ .എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്ത പരോക്ഷ ചോദ്യവും ഉത്തരവും നല്കുക. അറിയാവുന്നവർക്കോ മറ്റോ ഊഹാക്കാൻ പറ്റുന്ന പാസ് വേഡ് നൽകാതിരിക്കുക. ഫോൺ നമ്പർ, വാഹന നമ്പർ, ജനന തിയ്യതി, പേരുകൾ എന്നിവ. ഫേസ്ബുക്ക് സെറ്റിംഗിൽ അലർട്ട് ലഭിക്കുന്ന ഭാഗം സാദ്ധ്യമാക്കുക. അതിനു ശേഷം അലർട്ട് ലഭിക്കേണ്ട മൊബെൽ നമ്പ റോ ഇ മെയിൽ ഐഡിയോ നല്കുക. വ്യത്യസ്തമായ ഏതെങ്കിലും ഉപകരണത്തിൽ നിന്നോ സ്ഥലത്തു നിന്നോ ലോഗിൻ ചെയ്താൽ ഉടൻ അലർട്ട്, മുന്നറിയിപ്പ്, ലഭിക്കും.
ഇത്തരത്തിൽ സാമൂഹ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സാങ്കേതിക പ്രവർത്തനങ്ങൾ നടത്തുന്നതിനെയാണ് സോഷ്യൽ എൻജിനിയറിംഗ് എന്നു പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ